ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്? ട്രേഡ് അഭ്യൂഹങ്ങള്‍ ശക്തമാക്കി സിഎസ്‌കെയുടെ സോഷ്യല്‍ മീഡിയ വീഡിയോ

Published : Oct 27, 2026, 09:30 PM IST
HARDIK PANDYA

Synopsis

ഐപിഎൽ 2027 സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി അഭ്യൂഹം. സിഎസ്‌കെ പങ്കുവെച്ച പുതിയ വീഡിയോയിൽ ഹാർദിക്കിന്റെ ജേഴ്‌സി നമ്പറായ '33' പ്രത്യക്ഷപ്പെട്ടതാണ് ചർച്ചകൾക്ക് കാരണം. എന്നാൽ ഫ്രാഞ്ചൈസികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ചെന്നൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. സി എസ് കെയുടെ ചിഹ്നമായ 'ലിയോ' പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ഹാര്‍ദിക്കിന്റെ ജേഴ്‌സി നമ്പറായ '33' രേഖപ്പെടുത്തിയ പ്ലക്കാര്‍ഡ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.

അഞ്ച് തവണ ചാമ്പ്യന്‍മാരായ സിഎസ്‌കെ ഒരു വന്‍ ട്രേഡിലേക്ക് വിരല്‍ ചൂണ്ടുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍, ഇത് സംബന്ധിച്ച് ഫ്രാഞ്ചൈസി ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ 2026 സീസണിലെ മുംബൈയുടെ മോശം പ്രകടനത്തിന് പിന്നാലെ ഉയര്‍ന്ന ട്രേഡ് വാര്‍ത്തകളെ മുന്‍നിര്‍ത്തിയുള്ള തന്ത്രപരമായ സോഷ്യല്‍ മീഡിയ പോസ്റ്റാകാനും സാധ്യതയുണ്ട്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഈ വീഡിയോയോട് രസകരമായി പ്രതികരിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ 14 ലീഗ് മത്സരങ്ങളില്‍ 4 എണ്ണത്തില്‍ മാത്രം ജയിച്ച് മുംബൈ ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മൂന്ന് സീസണുകളില്‍ രണ്ടാമത്തെ തവണയാണ് മുംബൈ പ്ലേഓഫ് കാണാതെ പുറത്താകുന്നത്. നവംബര്‍ 15ന് നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമപട്ടിക സമര്‍പ്പിക്കാനിരിക്കെ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉള്‍പ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികളും ഹാര്‍ദിക്കിനായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സിഎസ്‌കെ സി.ഇ.ഒ കാശി വിശ്വനാഥന്‍ മുന്‍പ് ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. നിലവിലെ സീസണ്‍ വിലയിരുത്തലുകള്‍ പൂര്‍ത്തിയായ ശേഷമേ ഇത്തരം കാര്യങ്ങള്‍ ആലോചിക്കൂ എന്നും, ഹാര്‍ദിക്കുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുംബൈ ഇന്ത്യന്‍സും സമാനമായ പ്രതികരണമാണ് നടത്തിയത്.

2024-ല്‍ രോഹിത് ശര്‍മ്മയ്ക്ക് പകരം ക്യാപ്റ്റനായി മുംബൈയില്‍ തിരിച്ചെത്തിയ ഹാര്‍ദിക്കിന്റെ രണ്ടാം വരവ് വലിയ വിവാദങ്ങള്‍ക്കും ആരാധകരുടെ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആ സീസണില്‍ മുംബൈ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2025-ല്‍ മൂന്നാം സ്ഥാനത്തെത്തി പ്ലേഓഫിലെത്തിയെങ്കിലും 2026-ല്‍ വീണ്ടും തകര്‍ച്ച നേരിട്ടു. പരിക്കുകളും ഫോമില്ലായ്മയും കാരണം ഹാര്‍ദിക്കിനും തിളങ്ങാനായിരുന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'തിരിച്ചുവരവ് ലക്ഷ്യമിട്ട് കളിച്ചതല്ല, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍'; തുറന്നുപറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍
'ആരും പെട്ടെന്ന് മറക്കാത്ത പ്രകടനം'; അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയെ പ്രശംസിച്ച് ഡാരില്‍ മിച്ചല്‍