അസമിനെ അടിച്ചുപറത്തി അസറുദ്ദീനും രോഹനും; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം

Published : Nov 24, 2026, 12:20 PM IST
Mohammed Azharuddeen

Synopsis

മുഷ്താഖ് അലി ടി20 ട്രോഫിയിൽ അസമിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം. മുഹമ്മദ് അസറുദ്ദീന്റെയും രോഹൻ കുന്നുമ്മലിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന് കരുത്തായത്.

മൊഹാലി: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ഹാട്രിക് ജയവുമായി കേരളം. അസമിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറികള്‍ നേടിയ ഓപ്പണര്‍മാരായ മുഹമ്മദ് അസറുദ്ദീന്‍റെയും രോഹന്‍ കുന്നുമ്മലിന്‍റെയും ബാറ്റിംഗ് കരുത്തില്‍ കേരളം അസമിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത് അസം ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 12.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. 37 പന്തില്‍ 6 ഫോറും 9 സിക്സും അടക്കം 93 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 26 പന്തില്‍ 53 റണ്‍സെടുത്ത രോഹന്‍ കുന്നമ്മലും കേരളത്തിനായി തിളങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 13 പന്തില്‍ 14 റണ്‍സുമായി അസറുദ്ദീനൊപ്പം പുറത്താകാതെ നിന്നു.

അസം ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളത്തിനായി പവര്‍ പ്ലേയില്‍ തന്നെ 78 റണ്‍സടിച്ച അസറുദ്ദീനും രോഹന്‍ കുന്നുമ്മലും വിജയത്തിന് അടിത്തറയിട്ടു. 21 പന്തില്‍ അസറുദ്ദീന്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഓപ്പണിംഗ് വിക്കറ്റിൽ അസറുദ്ദീന്‍-രോഹൻ സഖ്യം 8 ഓവറില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന്‍റ വിജയം ഉറപ്പിച്ചു. പിന്നീട് ക്രീസിലെത്തിയ സഞ്ജു വിജയത്തില്‍ അസറുദ്ദീന് കൂട്ടായി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അസം 38 പന്തില്‍ 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഡെനിഷ് ദാസ്, 17 പന്തില്‍ 29 റണ്‍സെടുത്ത റോഹിത് സെന്‍, 13 പന്തില്‍ 21 റണ്‍സെടുത്ത ആകാശ് സെന്‍ഗുപ്ത എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റെടുത്തു. മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ പുതുച്ചേരി, ത്രിപുര ടീമുകളെ തോല്‍പിച്ച കേരളം മഹാരാഷ്ട്രയെയും തോല്‍പിച്ചിരുന്നു. ആന്ധ്രയോടും മധ്യപ്രദേശിനോടും തോല്‍വി വഴങ്ങിയ കേരളം എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. 5 കളികളില്‍ 16 പോയിന്‍റുള്ള ആന്ധ്രയാണ് ഗ്രൂപ്പില്‍ മുന്നില്‍. 5 കളികളില്‍ 16 പോയിന്‍റുള്ള മധ്യപ്രദേശ് നെറ്റ് റേറ്റില്‍ കേരളത്തിന് തൊട്ടുപിന്നിലായി മൂന്നാമതുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിക്സർ മഴ പെയ്യിച്ച് പ്രിയാൻഷ് ആര്യ; 68 പന്തിൽ 181 റൺസ്, ഗെയ്‌ലിനെയും രാഹുലിനെയും മറികടന്ന് ലോകറെക്കോർഡ്
'ഒരു മണിക്കൂർ ബാക്കിനിൽക്കെ എന്തിനാണ് സമനിലക്ക് സമ്മതിച്ചത്'?, ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത്