അസമിന് സെഞ്ചുറി; കറാച്ചിയില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍

By Web TeamFirst Published Sep 30, 2019, 7:19 PM IST
Highlights

പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 306 റണ്‍സ് വിജയലക്ഷ്യം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സ് നേടിയത്.

കറാച്ചി: പാകിസ്ഥാനെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 306 റണ്‍സ് വിജയലക്ഷ്യം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സ് നേടിയത്. ബാബര്‍ അസം നേടിയ (105 പന്തില്‍ 115) നേടിയ സെഞ്ചുറിയാണ് പാക് ഇന്നിങ്‌സിന്റെ പ്രത്യേകത. വാനിഡു ഹസരംഗ ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വഴ്ത്തി. 

ഫഖര്‍ സമാന്‍ (54), ഇമാം ഉള്‍ ഹഖ് (31), ഹാരിസ് സൊഹൈല്‍ (40), സര്‍ഫറാസ് അഹമ്മദ് (8), ഇമാദ് വസീം (12),  വഹാബ് റിയാസ് (2) എന്നിവരാണ് പുറത്തായ മറ്റു പാക്  താരങ്ങള്‍. ഇഫ്തികര്‍ അഹമ്മദ് (32) പുറത്താവാതെ നിന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ പാകിസ്ഥാന് നല്‍കിയത്. ഫഖര്‍- ഇമാം സഖ്യം 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നാലെ അസം- സൊഹൈല്‍ സഖ്യം 111 കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും എട്ട് ഫോറും അടങ്ങുന്നതാണ് അസമിന്റെ ഇന്നിങ്‌സ്. കരിയറിലെ 11ാം ഏകദിന സെഞ്ചുറിയാണിത്.

പത്ത് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാനിലേക്ക് ഒരു പ്രമുഖ ടീം പര്യടനത്തിനെത്തുന്നത്. 2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിനു നേരെ നടന്ന ഭീകരാക്രമണത്തിനുശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ തയാറായിട്ടില്ല. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമടങ്ങുന്നതാണ് പരമ്പര. ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

click me!