ഐസിസി ടെസ്റ്റ് റാങ്കിംഗ്: സ്റ്റീവ് സ്മിത്തിനെയും മറികടന്നു; ബാബര്‍ അസം മൂന്നാമത്

By Gopalakrishnan CFirst Published Jul 27, 2022, 4:49 PM IST
Highlights

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ മറികടന്ന് പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അഫ്രീദിയുടെ കുതിപ്പിന് കാരണം. പരിക്കുമൂലം അഫ്രീദി ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വമ്പന്‍ നേട്ടവുമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ ഉജ്ജ്വല സെഞ്ചുറിയാണ് ബാബറിന് നേട്ടമായത്. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റുമായാണ്(874) ബാബര്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ഏകദിനത്തില്‍ ഒന്നാം സ്ഥാനത്തും ടി20 റാങ്കിംഗില്‍ മൂന്നാമതുമാണ് ബാബര്‍ ഇപ്പോള്‍. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പന്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമെയുള്ളു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും. പന്ത് അഞ്ചാം സ്ഥാനത്തും രോഹിത് ഒമ്പതാതുമാണ്. മുന്‍ ഒന്നാം നമ്പര്‍ ബാറ്ററായ വിരാട് കോലി പുതിയ റാങ്കിംഗില്‍ 12-ാമതാണ്.

ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ മറികടന്ന് പാക്കിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി മൂന്നാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അഫ്രീദിയുടെ കുതിപ്പിന് കാരണം. പരിക്കുമൂലം അഫ്രീദി ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കുന്നില്ല.

'സച്ചിനും ജഡേജയും വെല്ലുവിളി ഏറ്റെടുത്തു, ഇന്ന് അങ്ങനൊരാളില്ല'; ഇന്ത്യന്‍ ടീമിന് മാറ്റം നിര്‍ദേശിച്ച് ശാസ്ത്രി

ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ഒന്നാം സ്ഥാനത്തുള്ള ബാറ്റിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് രണ്ടാമത്. ബാബര്‍ മൂന്നാമതും സ്മിത്ത് നാലാമതുമാണ്. ബൗളര്‍മാരില്‍ ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍ രണ്ടാമതും ഷഹിന്‍ അഫ്രീദി മൂന്നാമതും ജസ്പ്രീത് ബുമ്ര നാലാമതും കാഗിസോ റബാഡ അഞ്ചാമതുമാണ്.

ഓള്‍ റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഷാക്കിബ് അല്‍ഹസന്‍, ജേസണ്‍ ഹോള്‍ഡര്‍, ബെന്‍ സ്റ്റോക്സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

click me!