
ലാഹോര്‍: ന്യൂസിന്‍ഡിനെതിരായ രണ്ടാം ടി20യിലും പാാക്കിസ്താന് ജയം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ 38 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ (58 പന്തില്‍ പുറത്താവാതെ 101) നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മുഹമ്മദ് റിസ്‌വാന്‍ 50 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹാരിസ് റൗഫ് നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്താന്‍ 2-0ത്തിന് മുന്നിലെത്തി.
40 പന്തില്‍ പുറത്താവാതെ 65 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ടോം ലാഥം (19), ചാഡ് ബൗസ് (26), കോള്‍ മക്‌കോഞ്ചി (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ബൗസ്- ലാഥം സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷദാബ് ഖാന്‍ ന്യൂസിലന്‍ിന് ബ്രേക്ക് ത്രൂ നല്‍കി. ബൗസും പിന്നാലെ മടങ്ങി.
തുടര്‍ന്നെത്തിയ വില്‍ യംഗ് (9), ഡാരില്‍ മിച്ചല്‍ (9), ജെയിംസ് നീഷം (1), രചിന്‍ രവീന്ദ്ര (5) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ചാപ്മാന്റെ ഇന്നിംഗ്‌സ്. ചാപ്മാനൊപ്പം ഹെന്റി ഷിപ്ലി (1) പുറത്താവാതെ നിന്നു. ഹാരിസ് റൗഫിന് പുറമെ ഇമാദ് വസിം, സമന്‍ ഖാന്‍, ഷദാഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ബാബറിന്റെ മൂന്നാം ടി20 സെഞ്ചുറിയാണ് പാക്കിസ്താനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാബറിന്റെ ഇന്നിംഗ്‌സ്. ഒന്നാം വിക്കറ്റില്‍ റിസ്‌വാനൊപ്പം 99 റണ്‍സാണ് ബാബര്‍ കൂട്ടിചേര്‍ത്തത്. 34 പന്തുകള്‍ നേരിട്ട റിസ്‌വാന്‍ ഒരു സിക്‌സും ആറ് ഫോറും നേടി. പിന്നീടെത്തിയ ഫഖര്‍ സമാന്‍ (0), സയിം അയൂബ് (0), ഇമാദ് വസിം (2) എന്നിവര്‍ നിരാശപ്പെടുത്തി. ഇഫ്തികര്‍ അഹമ്മദ് (19 പന്തില്‍ 33) പുറത്താവാതെ നിന്നു. മാറ്റ് ഹെന്റി ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.