ഇന്ത്യക്കെതിരായ ടി20 പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

Published : Oct 17, 2019, 09:04 PM IST
ഇന്ത്യക്കെതിരായ ടി20 പരമ്പര; ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

Synopsis

സൗമ്യ സര്‍ക്കാരും ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ മൂന്നിന് ഡല്‍ഹിയില്‍ നടക്കും. ഏഴിന് രാജ്കോട്ടിലും 10ന് നാഗ്പൂരിലുമാണ് മറ്റ് മത്സരങ്ങള്‍.  

ധാക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യപിച്ച് ബംഗ്ലാദേശ്. ഇടം കൈയന്‍ സ്പിന്നര്‍ അറാഫത്ത് സണ്ണിയും പേസ് ബൗളര്‍ അല്‍ അമീന്‍ ഹൊസൈനും 15 അംഗ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പേസ് ബൗളര്‍ റൂബല്‍ ഹൊസൈന്‍ ടീമില്‍ നിന്ന് പുറത്തായി.

സൗമ്യ സര്‍ക്കാരും ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ മൂന്നിന് ഡല്‍ഹിയില്‍ നടക്കും. ഏഴിന് രാജ്കോട്ടിലും 10ന് നാഗ്പൂരിലുമാണ് മറ്റ് മത്സരങ്ങള്‍.

ടി20 പരമ്പരക്കുശേഷം രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലും ബംഗ്ലാദേശ് കളിക്കും. ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ടി20 പരമ്പരക്കുശേഷം പ്രഖ്യാപിക്കും.

Bangladesh T20I squad: Shakib Al Hasan (Captain), Tamim Iqbal, Litton Das, Soumya Sarkar, Mohammad Naim, Mushfiqur Rahim, Mahmudullah, Afif Hossain, Mosaddek Hossain, Aminul Islam, Arafat Sunny, Mohammad Saifuddin, Al-Amin Hossain, Mustafizur Rahman, Shafiul Islam

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വാംഖഡെയിൽ റൂഥർഫോർഡ് ഷോ, വെസ്റ്റ് ഇൻഡീസിന് മുന്നില്‍ അടിതെറ്റി വീണ് ഇംഗ്ലണ്ട്, 30 റണ്‍സിന്‍റെ ആധികാരിക ജയം
ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക