പുതിയ ദൗത്യവുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ബംഗ്ലാദേശിലേക്ക്

By Web TeamFirst Published May 17, 2019, 12:19 PM IST
Highlights

ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം വസീം ജാഫര്‍ ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശി ക്രിക്കറ്റര്‍മാരെ കളി പഠിപ്പിക്കുകയാണ് ജാഫറിന്റെ അടുത്ത ലക്ഷ്യം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ ധാക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അക്കാഡമിയില്‍ ബാറ്റിങ് കോച്ചായിട്ടാണ് ജാഫറിന്റെ നിയമനം.

ധാക്ക: ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ഇതിഹാസം വസീം ജാഫര്‍ ബംഗ്ലാദേശിലേക്ക്. ബംഗ്ലാദേശി ക്രിക്കറ്റര്‍മാരെ കളി പഠിപ്പിക്കുകയാണ് ജാഫറിന്റെ അടുത്ത ലക്ഷ്യം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ ധാക്കയില്‍ പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അക്കാഡമിയില്‍ ബാറ്റിങ് കോച്ചായിട്ടാണ് ജാഫറിന്റെ നിയമനം. അടുത്തിടെ അവസാനിച്ച ധാക്ക പ്രീമിയര്‍ ലീഗില്‍ അബഹാനി ലിമിറ്റഡിന്റെ താരമായിരുന്നു ജാഫര്‍. 

അടുത്തിടെ ബംഗ്ലാദേശി ബാറ്റ്‌സ്മാന്‍ സൗമ്യ സര്‍ക്കാര്‍, ജാഫറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നു. ഫോം തിരിച്ചെടുക്കാന്‍ കഴിഞ്ഞത് ജാഫറിന്റെ ഉപദേശത്തെ തുടര്‍ന്നാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ജാഫറിന് നല്‍കിയ കരാര്‍ പ്രകടനം വര്‍ഷത്തില്‍ ആറ് മാസം ബംഗ്ലാദേശില്‍ ചെലവഴിക്കണം. ദേശീയ ടീമിലെ താരങ്ങളെ കൂടാതെ ബംഗ്ലാദേശിന്റെ അണ്ടര്‍ 19 ടീം, എ ടീം എന്നിവരെയും ജാഫര്‍ പരിശീലിപ്പിക്കും.

ഇന്ത്യക്കായി 31 ടെസ്റ്റും രണ്ട് ഏകദിനവും കളിച്ചിട്ടുണ്ട് ജാഫര്‍. മുംബൈക്കാരനായ ജാഫര്‍ ഇത്തവണ കഴിഞ്ഞ രണ്ട് തവണയും വിദര്‍ഭയ്ക്ക് വേണ്ടിയാണ് കളിച്ചത്. അവരെ രഞ്ജി ചാംപ്യന്മാരാക്കുന്നതിലും നിര്‍ണായ പങ്കുവഹിച്ചു. 

click me!