ടീമില്‍ നിന്ന് പുറത്താക്കും; മുഷ്ഫിഖറിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി

By Web TeamFirst Published Mar 3, 2020, 4:27 PM IST
Highlights

ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീമിന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ മുഷ്ഫിഖര്‍ കളിക്കില്ലെന്ന് അറിയിച്ചതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.

ധാക്ക: ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിഖര്‍ റഹീമിന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ മുഷ്ഫിഖര്‍ കളിക്കില്ലെന്ന് അറിയിച്ചതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. ഒരു ടെസ്റ്റാണ് പര്യടനത്തില്‍ അവശേഷിക്കുന്നത്. ആ ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ മുഷ്ഫിഖറിനെ സിംബാബ്‌വെയ്‌ക്കെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിപ്പിക്കില്ലെന്ന് ബിസിബി വ്യക്തമാക്കി.

സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് മുഷ്ഫിഖര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് പല തവണ ഇക്കാര്യം പറഞ്ഞ് റഹീമിനെ സമീപിച്ചിരുന്നെങ്കിലും പാകിസ്ഥാനില്‍ കളിക്കില്ലെന്ന തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് റഹീം വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ബംഗ്ലാദേശ് കടുത്ത തീരുമാനത്തിലേക്ക് നീ്ങ്ങുന്നത്.

ഇക്കാര്യത്തില്‍ മുഷ്ഫിഖറും പാക് ചീഫ് സെലക്ടര്‍ മിനാഹുല്‍ അബേദിനും, പരിശീലകന്‍ റസല്‍ ഡോമിംഗോയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. എന്നാല്‍ മുഷ്ഫിഖര്‍ നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതോടെ ചീഫ് സെലക്റ്റര്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കേണ്ടി വന്നു. നിലപാട് മാറ്റിയില്ലെങ്കില്‍ ആദ്യ ഇലവനില്‍ നിന്ന് സ്ഥാനം നഷ്ടമാകുമെന്ന് അബേദിന്‍ മറുപടി നല്‍കുകയായിരുന്നു.

click me!