
കൊളംബൊ: നാളെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പായി ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. നുവാന്‍ പ്രദീപ്, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ക്ക് പരമ്പരയില്‍ കളിക്കാനാവില്ല. പരിക്കാണ് ഇരുവര്‍ക്കും വിനയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ഏകദിനത്തിന് ഇടയിലാണ് പ്രദീപിന് പരിക്കേറ്റത്. ആറ് ആഴ്ച താരത്തിന് പുറത്തിരിക്കേണ്ടി വരും. മത്സരത്തില്‍ 4.3 ഓവര്‍ മാത്രമാണ് പ്രദീപ് എറിഞ്ഞത്. പിന്നാലെ പുറത്തുപോവുകയായിരുന്നു.
ഡി സില്‍വ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. അഞ്ച് ഓവറും പൂര്‍ത്തിയാക്കി. എന്നാല്‍ കൈക്കുഴയ്ക്ക് പരിക്കേറ്റത് തിരിച്ചടിയായി. അശിത ഫെര്‍ണാണ്ടോയാണ് പ്രദീപിന് പകരക്കാരന്‍. എന്നാല്‍ ധനഞ്ജയ്ക്ക് പകരം ആര് കളിക്കുമെന്ന് പ്രഖ്യപിച്ചിട്ടില്ല. രണ്ട് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ശ്രീലങ്കന്‍ ടീം: ലസിത് മലിംഗ (ക്യാപ്റ്റന്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ഷെഹാന്‍ ജയസൂര്യ, നിരോഷന്‍ ഡിക്ക്വെല്ല, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, ദസുന്‍ ഷനക, വാനിഡു ഹസരങ്ക, ലക്ഷന്‍ സന്ധാകന്‍, ഇസുരു ഉഡാന, നുവാന്‍ പ്രദീപ്, ലാഹിരു കുമാര, അശിത ഫെര്‍ണാണ്ടോ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!