
ദില്ലി: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ത്യയില്‍. ദില്ലിയിലാണ് താരങ്ങള്‍ വിമാനമിറങ്ങിയത്. ആദ്യം മൂന്ന ട്വന്റി20യും പിന്നീട് രണ്ട് ടെസ്റ്റ മാച്ചുകളും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും. ഇതില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന അവസാന ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കുക. മഹ്മദുള്ളയാണ് ട്വന്റി20യില്‍ ബംഗ്ലാദേശ് ടീമിനെ നയിക്കുന്നത്. ദില്ലിയില്‍ ഞായറാഴ്ചയാണ് ആദ്യ മത്സരം.
സൂപ്പര്‍ താരം ഷാക്കിബ് അല്‍ ഹസ്‌നെ ഐസിസി വിലക്കിയതിനാല്‍ ബംഗ്ലാദേശ് താരങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന് വാര്‍ത്തകളുണ്ട്. പ്രമുഖ താരങ്ങളായ തമീം ഇക്ബാലും, മുഹമ്മദ് സൈഫുദ്ദീനും പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
അതേസമയം പരന്പരക്കായി സഞ്ജു സാംസണ്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് വൈകീട്ടോടെ ദില്ലിയിലെത്തും. നാളെയും മറ്റന്നാളും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഇന്ത്യന്‍ ടീം പരിശീലനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം ഗുരുതരമായതിനാല്‍, താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തുമോയെന്ന് വ്യക്തമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!