
നാഗ്പൂര്‍: ഇന്ത്യന്‍ വംശജനായ ഹോങ് കോങ് ക്രിക്കറ്റ് താരം അടുത്തവര്‍ഷം ഇന്ത്യയുടെ ആഭ്യന്തര സീസണ്‍ കളിക്കും. അന്‍ഷുമാന്‍ റാത്താണ് വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ ലോക്കല്‍ താരമെന്ന നിലയിലാണ് കരാറിലെത്തിയത്. ആഭ്യന്തര ലീഗില്‍ കളിക്കുന്നതിനായി താരം ഇന്ത്യയിലേക്ക് താമസം മാറിയിരുന്നു. കളിക്കാന്‍ യോഗ്യനാണെന്ന് തെളിഞ്ഞാല്‍ മാത്രമെ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തൂ. അങ്ങനെയെങ്കില്‍ ഒരു വര്‍ഷം അന്‍ഷുമാന് പക്ഷേ കാത്തിരിക്കേണ്ടിവരും.
ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു റാത്തിന്റേത്. 286 റണ്‍സ് പിന്തുടര്‍ന്ന ഹോങ് കോങ്ങിനായി 73 റണ്‍സ് നേടിയിരുന്നു. നിസാകത് ഖാനുമൊത്ത് ഓപ്പണിംഗ് വിക്കറ്റില്‍ 174 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഹോങ് കോങ് ജയിക്കുമെന്ന തോന്നലുണ്ടാക്കിയെങ്കിലും അവസാനം ജയം ഇന്ത്യക്കൊപ്പം നിന്നു. 18 മത്സരങ്ങളില്‍ ഹോങ് കോങ്ങിന് വേണ്ടി കളിച്ച അന്‍ഷുമാന്‍ 51.75 മുകളില്‍ ശരാശരിയില്‍ 828 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!