
ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശിന് വിജയപ്രതീക്ഷ. ധാക്ക ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ അഫ്ഗാനെ 140ന് പുറത്താക്കിയ ബംഗ്ലാദേശിനിപ്പോള്‍ 370 റണ്‍സ് ലീഡായി. രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. സാക്കിര്‍ ഹസന്‍ (54), ഷാന്റോ (54) എന്നിവരാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 382ന് പുറത്തായിരുന്നു. നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (146) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
രണ്ടാം ഇന്നിംഗ്‌സില്‍ മഹ്‌മുദുല്‍ ഹസന്‍ ജോയുടെ (17) വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. നേരത്തെ, നാല് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈനാണ് അഫ്ഗാനെ തകര്‍ത്തത്. 36 റണ്‍സ് നേടിയ നാസിര്‍ ജമാലാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍ അഫ്‌സര്‍ സസൈ (35), കരീം ജനത് (23), അബ്ദുള്‍ മാലിക്ക് (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു അഫ്ഗാന്‍ താരങ്ങള്‍. ഇബ്രാഹിം സദ്രാന്‍ (6), റഹ്‌മത് ഷാ (9), ഹഷ്മതുള്ള ഷാഹിദി (9), അമീര്‍ ഹംസ (6), യാമിന്‍ അഹമ്മദ്‌സായ് (0), നിജാത് മസൂദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സഹീര്‍ ഖാന്‍ (0) പുറത്താവാതെ നിന്നു.
ആദ്യ ഇന്നിംഗ്‌സില്‍ ഷാന്റോ രണ്ട് സിക്‌സും 23 ഫോറും ഉള്‍പ്പെടെയാണ് 146 റണ്‍സെടുത്തത്. ഹസന്‍ ജോയ് (76), മെഹ്ദി ഹസന്‍ മിറാസ് (48), മുഷ്ഫിഖുര്‍ റഹിം (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സാകിര്‍ ഹസന്‍ (1), മൊമിനുള്‍ ഹഖ് (15), ലിറ്റണ്‍ ദാസ് (9), ടസ്‌കിന്‍ അഹമ്മദ് (2), തയ്ജുല്‍ ഇസ്ലാം (0), ഷൊറിഫുല്‍ ഇസ്ലാം (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇബാദത്ത് ഹുസൈന്‍ (0) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!