അവസാന ടി20യില്‍ ന്യൂസിലന്‍ഡിന് ജയം; പരമ്പര ബംഗ്ലാദേശിന്

By Web TeamFirst Published Sep 10, 2021, 10:02 PM IST
Highlights

ആദ്യം ബാറ്റ് ചെയ്ത കിവീസിനായ ടോം ലാഥം(37 പന്തില്‍ 50 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ഫിന്‍ അലന്‍(41), ഹെന്‍റി നിക്കോള്‍സ്(20), രചിന്‍ രവീന്ദ്ര(17), മക്കന്‍ക്കി(17*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 27 റണ്‍സിന്‍റെ ആശ്വാസജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തോറ്റെങ്കിലും ടി20 പരമ്പര ബംഗ്ലാദേശ് 3-2ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കിവീസിനായ ടോം ലാഥം(37 പന്തില്‍ 50 നോട്ടൗട്ട്) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ഫിന്‍ അലന്‍(41), ഹെന്‍റി നിക്കോള്‍സ്(20), രചിന്‍ രവീന്ദ്ര(17), മക്കന്‍ക്കി(17*) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ മുഹമ്മദ് നയീമും(23), ലിറ്റണ്‍ ദാസും(10) മികച്ച തുടക്കമിട്ടെങ്കിലും മധ്യനിരയില്‍ ആഫിഫ് ഹുസൈന്‍(33 പന്തില്‍ 49), ക്യാപ്റ്റന്‍ മെഹമ്മദുള്ള(23) എന്നിവര്‍ മാത്രമെ പിന്നീട് ബംഗ്ലാദേശിനായി രണ്ടക്കം കടന്നുള്ളു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

കിവീസിനായി അജാസ് പട്ടേലും സ്കോട്ട് കുഗ്ലെജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ജയിച്ച ബംഗ്ലാദേശിന്‍റെ തുടര്‍ച്ചയായ രണ്ടാം പരമ്പര ജയമാണിത്.

click me!