MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • പ്ലേയിംഗ് ഇലവനിലെത്താന്‍ സഞ്ജു സാംസണ് വഴി തെളിയുന്നു, പൂര്‍ണമായും തഴയില്ല; അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ്

പ്ലേയിംഗ് ഇലവനിലെത്താന്‍ സഞ്ജു സാംസണ് വഴി തെളിയുന്നു, പൂര്‍ണമായും തഴയില്ല; അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ്

ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് യുഎസിനെതിരെ ഇറങ്ങാനിരിക്കുയാണ്. സഞ്ജു കളിക്കില്ലെന്ന് ഉറപ്പായി. എന്നാല്‍ സഞ്ജുവിനെ ലോകകപ്പില്‍ നിന്ന് ഒന്നാകെ മാറ്റിനിര്‍ത്തിയേക്കില്ല. ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തില്‍ അവസരം ലഭിച്ചേക്കും… 

2 Min read
Author : Sajish A
Published : Feb 07 2026, 12:20 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
ആദ്യ മത്സരം അമേരിക്കയോട്
Image Credit : Getty

ആദ്യ മത്സരം അമേരിക്കയോട്

സന്നാഹ മത്സരത്തിലൂടെ ഇന്ത്യ തങ്ങളുടെ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തി കഴിഞ്ഞിരുന്നു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന മലയാളി താരം സഞ്ജു സാസംണ്‍ പുറത്തിരിക്കും. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. ഓപ്പണറും അദ്ദേഹം തന്നെ.

210
കാരണമായത് സഞ്ജുവിന്റെ മോശം
Image Credit : AFP

കാരണമായത് സഞ്ജുവിന്റെ മോശം

സഞ്ജുവിന് പുറത്തേക്കുള്ള വഴിയൊരുക്കിയത് അദ്ദേഹത്തിന്റെ മോശം പ്രകടനം തന്നെയാണ്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഓപ്പണറായി കളിച്ച സഞ്ജുവിന് ആകെ നേടാനായത് 46 റണ്‍സ് മാത്രമാണ്.

310
ഇഷാന്‍ കിഷന്റെ വരവ്
Image Credit : Getty

ഇഷാന്‍ കിഷന്റെ വരവ്

സഞ്ജു മോശം ഫോമിലായപ്പോള്‍ മൂന്നാം സ്ഥാനത്ത് കളിച്ച ഇഷാന്‍ കിഷന്‍ അവസരം ശരിക്കും മുതലെടുത്തു. പരമ്പരയില്‍ നാല് മത്സരം കളിച്ച കിഷന്‍ 215 റണ്‍സാണ് അടിച്ചെടുത്തത്. തിരുവനന്തപുരത്ത് നടന്ന അവസാന മത്സരത്തില്‍ സെഞ്ചുറി.

410
സഞ്ജുവിനെ കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നു
Image Credit : AFP

സഞ്ജുവിനെ കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നു

ന്യൂസിലന്‍ഡിനെതിരെ പരമ്പര അവസാനിച്ചതോടെ ഇഷാനെ ഓപ്പണറായി നിയോഗിച്ച് കഴിഞ്ഞിരുന്നു. അവസാന മത്സരത്തില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. അത് പ്ലേയിംഗ് ഇലവനെ കുറിച്ചുള്ള വ്യക്തമായ സൂചനയായിരുന്നു.

510
സന്നാഹത്തിലും കിഷന്‍
Image Credit : AFP

സന്നാഹത്തിലും കിഷന്‍

ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചതേയില്ല. പകരം കിഷന്‍ ഓപ്പണറാവുകയും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിയുകയും ചെയ്തു. അതോടെ ചിത്രം വ്യക്തം, സഞ്ജു പുറത്ത്.

610
പരിശീലനത്തിനും സഞ്ജു ഇല്ല
Image Credit : Social Media

പരിശീലനത്തിനും സഞ്ജു ഇല്ല

യുഎസിനെതിരായ ആദ്യ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനും സഞ്ജു ഉണ്ടായിരുന്നില്ല. ബാക്കിയുള്ള താരങ്ങളെല്ലാം ബാറ്റിംഗ് പരിശീലനം നടത്തിയപ്പോള്‍ സഞ്ജുവിനെ ബാറ്റിംഗിന് അയച്ചത് പോലുമില്ല.

710
യുഎസിനെ ശക്തമായ നിര
Image Credit : Instagram/indiancricketteam

യുഎസിനെ ശക്തമായ നിര

സഞ്ജു ആയിരുന്നു ലോകകപ്പ് ടീമിനെ ദുര്‍ബല കണ്ണി. യുഎസിനെതിരെ എന്തായാലും സഞ്ജു കളിക്കില്ല. ഇഷാന്‍ - അഭിഷേക് ശര്‍മ സഖ്യം ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

810
രണ്ടാം മത്സരം നമീബിയക്കെതിരെ
Image Credit : AFP

രണ്ടാം മത്സരം നമീബിയക്കെതിരെ

ലോകകപ്പില്‍ രണ്ടാം മത്സരം ദുര്‍ബലരായ നമീബിയക്കെതിരെയാണ്. ദുര്‍ബലരായ ആദ്യ രണ്ട് എതിരാളികള്‍ക്കെതിരെ ജയിക്കുമ്പോള്‍ തന്നെ ഇന്ത്യക്ക് നാല് പോയിന്റ് ലഭിക്കും. സൂപ്പര്‍ എട്ടിലേക്കുള്ള യാത്ര സുഖകരമായി തുടങ്ങാം.

910
പാകിസ്ഥാന്റെ പിന്മാറ്റം
Image Credit : Google

പാകിസ്ഥാന്റെ പിന്മാറ്റം

ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പിന്മാറുക കൂടി ചെയ്താല്‍ ഇന്ത്യക്ക് വാക്ക് ഓവര്‍ ലഭിക്കും. അതിലൂടെ രണ്ട് പോയിന്റ് കൂടി ലഭിക്കും. ഇതോടെ സൂപ്പര്‍ എട്ട് ഉറപ്പിക്കുകയും ചെയ്യും.

1010
അവസാന മത്സരം നെതര്‍ലന്‍ഡ്‌സിനെതിരെ
Image Credit : Getty

അവസാന മത്സരം നെതര്‍ലന്‍ഡ്‌സിനെതിരെ

ആറ് പോയിന്റ് ലഭിക്കുന്നതോടെ ഇന്ത്യയുടെ അവസാന മത്സരം അപ്രധാനമാകും. ആ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. കിഷന് വിശ്രമം നല്‍കും. അങ്ങനെ സഞ്ജുവിന് ലോകകപ്പില്‍ ആദ്യ അവസരം ലഭിചേക്കും. രണ്ട് ലോകകപ്പിനുള്ള ടീമിലുണ്ടായിട്ടും ഒരു മത്സരം പോലും കളിച്ചില്ലെന്ന ദുഷ്‌പേര് മാറ്റാന്‍ സഞ്ജുവിന് സാധിച്ചേക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

SA
Sajish A
13 വര്‍ഷമായി മാധ്യമപ്രവര്‍ത്തന രംഗത്ത്. 2018 മാര്‍ച്ച് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍. നിലവില്‍ സ്‌പോര്‍ട്‌സ് ചീഫ് സബ് എഡിറ്റര്‍.
ടി20 ലോകകപ്പ് 2026
സഞ്ജു സാംസൺ
സൂര്യകുമാർ യാദവ്
ഇഷാൻ കിഷൻ
അഭിഷേക് ശർമ്മ

Latest Videos
Recommended Stories
Recommended image1
സച്ചിനും ധോണിക്കും രോഹിത്തിനും കിട്ടാത്ത ആ 'ലക്കി കപ്പ്'; കൈഫിനും കോലിക്കും ഇപ്പോൾ ആയുഷിനും, ഇന്ത്യയെ കിരീടം ചൂടിച്ച നായകൻമാർ
Recommended image2
'സമ്പൂര്‍ണ ആധിപത്യം'; അണ്ടര്‍ 19 ലോകകപ്പ് കിരീടമുയര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കോലിയും ഗംഭീറും
Recommended image3
'ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കം ഞങ്ങളെ ബാധിക്കില്ല'; നിലാട് വ്യക്തമാക്കി അമേരിക്കന്‍ താരം സൗരഭ് നേത്രവല്‍ക്കര്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved