അച്ചടക്ക ലംഘനം; മുഹമ്മദ് ഷെഹ്‌സാദിന് തിരിച്ചടി

Published : Aug 11, 2019, 11:22 AM IST
അച്ചടക്ക ലംഘനം; മുഹമ്മദ് ഷെഹ്‌സാദിന് തിരിച്ചടി

Synopsis

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷെഹ്‌സാദിന് തിരിച്ചടി. ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഷെഹ്‌സാദിനെ അനിശ്ചിത കാലത്തേക്ക് വിലക്കിയിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷെഹ്‌സാദിന് തിരിച്ചടി. ഓപ്പണിങ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഷെഹ്‌സാദിനെ അനിശ്ചിത കാലത്തേക്ക് വിലക്കിയിരിക്കുകയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അച്ചടക്ക ലംഘനം ആരോപിച്ചാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. താരം ലോകകപ്പില്‍ കളിച്ചിരുന്നുവെങ്കിലും കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കി.

എന്നാല്‍ തനിക്ക് പരിക്കില്ലെന്നും കാരണമില്ലാതെ ടീമില്‍ നിന്ന് പുറത്താക്കിയതാണെന്നും ഷെഹ്‌സാദ് വീഡിയോയില്‍ പറഞ്ഞു. ഇത് വിവാദമാവുകയും ചെയ്തു. ടീമില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണം ഇതുതന്നെയാണെന്നാണ് സൂചന. എന്നാല്‍ ബോര്‍ഡിന്റെ അനുവാദമില്ലാതെ വിദേശ യാത്ര നടത്തിയതാണ് വിലക്കിന് കാരണമായതെന്നും സംസാരമുണ്ട്. 

അനുവാദമില്ലാതെ വിദേശ യാത്ര നടത്തരുതെന്ന് ഷെഹ്‌സാദിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധിയെന്ന് ഇത് വരെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്ന് തവണ പൂജ്യം, അഭിഷേക് ശര്‍മ പുറത്തേക്ക്? സഞ്ജു വീണ്ടും ഓപ്പണറായേക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാധ്യതാ ഇലവന്‍
ബൗളിംഗിലും തിളങ്ങി ദുബെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം; നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത് 17 റണ്‍സിന്