ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം; കോലിയെ പരിഹസിച്ച ബാർമി ആർമിയുടെ വായടപ്പിച്ച് പാര്‍ഥിവ് പട്ടേൽ

Published : Oct 31, 2023, 02:56 PM ISTUpdated : Oct 31, 2023, 02:57 PM IST
ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം; കോലിയെ പരിഹസിച്ച ബാർമി ആർമിയുടെ വായടപ്പിച്ച് പാര്‍ഥിവ് പട്ടേൽ

Synopsis

എന്നാല്‍ ഇതിന് ഉടന്‍ പാര്‍ഥിവ് പട്ടേലിന്‍റെ മറുപടിയെത്തി. ലീഗ് റൗണ്ടില്‍ ഇംഗ്ലണ്ടിന്‍റെ അവസാന മത്സരം നടക്കുന്ന കൊല്‍ക്കത്തയില്‍ നിന്ന് നേരെ ഇംഗലണ്ടിലേക്കുള്ള വിമാനടിക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച പാര്‍ഥിവ് എത്രയും വേഗത്തില്‍ ഇംഗ്ലണ്ടിലെത്താനുള്ള എളുപ്പവഴി ഇതാണ്, എയര്‍ ഇന്ത്യ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി.

ലഖ്നൗ: ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടത്തില്‍ വിരാട് കോലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ എക്സില്‍ പരിഹാസ പോസ്റ്റിട്ട ഇംഗ്ലണ്ട് ആരാധക കൂട്ടായ്മയായ ബാര്‍മി ആര്‍മിയുടെ വായടപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. വിരാട് കോലി പൂജ്യത്തിന് പുറത്തായതിന് പിന്നാലെ വെറുതെ ഒരു മോര്‍ണിങ് വാക്കിന് ഇറങ്ങിയതാണെന്നായിരുന്നു കോലിയെ താറാവിന്‍റെ പുറത്ത് കോലിയുടെ ചിത്രംവെച്ച് ബാര്‍മി ഇട്ട പോസ്റ്റ്.

എന്നാല്‍ ഇതിന് ഉടന്‍ പാര്‍ഥിവ് പട്ടേലിന്‍റെ മറുപടിയെത്തി. ലീഗ് റൗണ്ടില്‍ ഇംഗ്ലണ്ടിന്‍റെ അവസാന മത്സരം നടക്കുന്ന കൊല്‍ക്കത്തയില്‍ നിന്ന് നേരെ ഇംഗലണ്ടിലേക്കുള്ള വിമാനടിക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച പാര്‍ഥിവ് എത്രയും വേഗത്തില്‍ ഇംഗ്ലണ്ടിലെത്താനുള്ള എളുപ്പവഴി ഇതാണ്, എയര്‍ ഇന്ത്യ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളുമെന്ന് മറുപടി നല്‍കി.

പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി തുടരുന്നു, ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടര്‍ സ്ഥാനം രാജിവെച്ചു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോലിയുടെ സഹതാരമായിരുന്നു പാര്‍ഥിവ് പട്ടേല്‍. ലോകകപ്പില്‍ അഞ്ച് കളികളില്‍ തോറ്റ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. പോയന്‍റ് പട്ടികയില്‍ നിലവില്‍ അവസാന സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്‍മാര്‍. ശേഷിക്കുന്ന മൂന്ന് കളികള്‍ ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിച്ചു മാത്രമെ ഇംഗ്ലണ്ടിന് നേരിയ സാധ്യതയെങ്കിലും അവശേഷിക്കുന്നുള്ളു.

നാലിന് ഓസ്ട്രേലിയയെയും എട്ടിന് നെതര്‍ലന്‍ഡ്സിനെയും നേരിടുന്ന ഇംഗ്ലണ്ട് 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പാകിസ്ഥാനെയാണ് നേരിടേണ്ടത്. ഇന്ത്യയാകട്ടെ ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ച് 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍