വന്നവരും പോയവരും എടുത്തിട്ട് അലക്കി! ടി20 ക്രിക്കറ്റില്‍ ബറോഡയ്ക്ക് റെക്കോഡ് സ്‌കോര്‍, സിംബാബ്‌വെ പിന്നിലായി

Published : Dec 05, 2024, 12:31 PM ISTUpdated : Dec 05, 2024, 01:21 PM IST
വന്നവരും പോയവരും എടുത്തിട്ട് അലക്കി! ടി20 ക്രിക്കറ്റില്‍ ബറോഡയ്ക്ക് റെക്കോഡ് സ്‌കോര്‍, സിംബാബ്‌വെ പിന്നിലായി

Synopsis

റാവത്ത് - അഭിമന്യു സഖ്യം ഒന്നാം വിക്കറ്റില്‍ അഞ്ച് ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചരിത്രം സൃഷ്ടിച്ച് ബറോഡ. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബറോഡ സ്വന്തമാക്കിയത്. സിക്കിമിനെതിരായ മത്സരത്തില്‍ ബറോഡ 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 349 റണ്‍സ് അടിച്ചെടുത്തു. 51 പന്തില്‍ 15 സിക്സറുകളടക്കം 134 റണ്‍സ് നേടിയ ഭാനു പാനിയ ടോപ് സ്‌കോററായി. ക്രീസിലെത്തിയ ഓരോ ബാറ്റര്‍മാരും നിര്‍ണായക സംഭാവന നല്‍കി. ശാശ്വത് റാവത്ത് (16 പന്തില്‍ 43), അഭിമന്യൂ സിംഗ് (17 പന്തില്‍ 52), ശിവാലിക്ക് ശര്‍മ (17 പന്തില്‍ 55), വിഷ്ണു സോളങ്കി (16 പന്തില്‍ 50) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.

റാവത്ത് - അഭിമന്യു സഖ്യം ഒന്നാം വിക്കറ്റില്‍ അഞ്ച് ഓവറില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും മടങ്ങുമ്പോള്‍ രണ്ടിന് 108 എന്ന നിലയിലായിരുന്നു ബറോഡ. പിന്നീട് ഭാനു - ശിവാലിക് സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. എങ്കിലും സോളങ്കിയെ കൂട്ടുപിടിടിച്ച് ഭാനു, ബറോഡയെ 300 കടത്തി. ഈ വര്‍ഷം ആദ്യം ഗാംബിയയ്ക്കെതിരെ 344-4 എന്ന സ്‌കോര്‍ നേടിയ സിംബാബ്വെയുടെ പേരിലായിരുന്നു ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ്. 

സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഇന്ന് മുംബൈ, ആന്ധ്രക്കെതിരെ; നെഞ്ചിടിപ്പ് കേരളത്തിന്

2023-ല്‍ നേപ്പാള്‍ മംഗോളിയക്കെതിരെ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 314 റണ്‍സ് നേടിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ച് ടോട്ടലുകളില്‍ നാലെണ്ണവും ഈ വര്‍ഷമാണ്. അതേസമയം, ബറോഡ ഇന്നിംഗ്സില്‍ 37 സിക്സറുകള്‍ പറത്തി. ഒരു ടി20 ഇന്നിംഗ്സിലെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന റെക്കോര്‍ഡ് ഇതോടെ ബറോഡയുടെ അക്കൗണ്ടിലായി. 

ഗാംബിയയ്ക്കെതിരെ 27 സിക്സറുകള്‍ അടിച്ചുകൂട്ടിയ സിംബാബ്വെയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ 50+ സ്‌കോര്‍ എന്ന റെക്കോര്‍ഡ് സിംബാബ്‌വെയ്‌ക്കൊപ്പം പങ്കിടാന്‍ ബറോഡയ്ക്കായി. സിക്കിമിനെതിരെ ബറോഡയുടെ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറികള്‍ നേടി. 

ടി20 ക്രിക്കറ്റില്‍ അഞ്ച് കൂറ്റന്‍ സ്‌കോറുകള്‍

ബറോഡ 359/5  - സിക്കിം
സിംബാബ്വെ 344/4 - ഗാംബിയ
നേപ്പാള്‍ 314/3 - മംഗോളിയ
ഇന്ത്യ 297/6 - ബംഗ്ലാദേശ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 287/3 - ആര്‍സിബി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് കാരണമുണ്ട്'; വ്യക്തമാക്കി ഗൗതം ഗംഭീര്‍
'ബാബര്‍ അസമിനെ പാക് ടീമില്‍ നിന്നൊഴിവാക്കിയതല്ല'; മുന്‍ ക്യാപ്റ്റന്‍ ടീമില്‍ ഇല്ലാത്തതിന്‍റെ കാരണം വ്യക്തമാക്കി ഹെസ്സന്‍