ക്രിസ് ഗെയിലിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുബാഷ് മാനുവലും

Published : Sep 24, 2026, 03:21 PM IST
Chris Gayles Birthday

Synopsis

അടുത്തിടെ കേരളം സന്ദർശിച്ച ക്രിസ് ഗെയിലിന് ആവേശകരമായ സ്വീകരണമായിരുന്നു കായികപ്രേമികൾ നൽകിയത്.

ജമൈക്ക: ലോക ക്രിക്കറ്റിലെ ഇതിഹാസ താരം ക്രിസ് ഗെയിലിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മലയാളി ക്രിക്കറ്റ് താരം ബേസിൽ തമ്പിയും കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉടമ സുബാഷ് മാനുവലും. ഈ മാസം 21-നായിരുന്നു 'യൂണിവേഴ്‌സ് ബോസി'ന്‍റെ ജന്മദിനം. ഗെയിലിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇരുവരും അദ്ദേഹത്തിന്‍റെ സ്വന്തം നാടായ ജമൈക്കയിലെത്തി ആഘോഷങ്ങളിൽ പങ്കുചേർന്നത്.

അടുത്തിടെ കേരളം സന്ദർശിച്ച ക്രിസ് ഗെയിലിന് ആവേശകരമായ സ്വീകരണമായിരുന്നു കായികപ്രേമികൾ നൽകിയത്. ഇതിലൂടെ കേരളവും ഗെയിലും തമ്മിൽ രൂപപ്പെട്ട ആത്മബന്ധത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ജമൈക്കൻ സന്ദർശനമെന്ന് സുഭാഷ് മാനുവൽ പറഞ്ഞു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹഉടമ കൂടിയായ ഗെയ്ൽ, കേരള ക്രിക്കറ്റുമായി ദീർഘകാല സഹകരണത്തിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പ്രതിഭാധനരായ യുവതാരങ്ങൾക്ക് രാജ്യാന്തര തലത്തിൽ പുതിയ അവസരങ്ങൾ തുറന്നുനൽകാൻ ഈ ബന്ധം സഹായകമാകും.

ഗെയിലിന്‍റെ അനുഭവസമ്പത്തും ആഗോള തലത്തിലുള്ള ബന്ധങ്ങളും കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെ വളർത്താൻ പ്രയോജനപ്പെടുത്തുകയാണ് ബ്ലൂ ടൈഗേഴ്സ് ലക്ഷ്യമിടുന്നത്. കേരളത്തിൽ അതിഥിയായെത്തിയ ഗെയിലിന്റെ ജന്മദിനം ജമൈക്കയിൽ ഒന്നിച്ച് ആഘോഷിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണെന്ന് സുബാഷ് ജോർജ് മാനുവൽ പ്രതികരിച്ചു. ബേസിൽ തമ്പിയെപ്പോലുള്ള താരങ്ങൾക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കേരളത്തിലെ കൂടുതൽ യുവതാരങ്ങൾക്ക് രാജ്യാന്തര തലത്തിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിന് ഗെയിലിന്‍റെ പിന്തുണ വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിക്കറ്റിലൂടെ ആരംഭിച്ച ഈ സൗഹൃദം കേരളത്തിലെ യുവതാരങ്ങൾക്ക് ആഗോള വേദിയിലേക്ക് വാതിൽ തുറക്കുമെന്ന വലിയ പ്രതീക്ഷയിലാണ് കായികലോകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ
‘ഞാൻ പാകിസ്ഥാനിൽ നിന്നാണ്, ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവിനോട് പാക് ആരാധകൻ