ഇതുപോലൊരു ക്യാച്ചും പുറത്താകലും മുമ്പ് കണ്ടിട്ടില്ല; റെന്‍ഷായെുടുത്ത അസാധാരണ ക്യാച്ചിനെതിരെ ആരാധകര്‍

Published : Jan 09, 2020, 06:31 PM IST
ഇതുപോലൊരു ക്യാച്ചും പുറത്താകലും മുമ്പ് കണ്ടിട്ടില്ല; റെന്‍ഷായെുടുത്ത അസാധാരണ ക്യാച്ചിനെതിരെ ആരാധകര്‍

Synopsis

ലോംഗ് ഓണ്‍ ബൗണ്ടറിയിലേക്ക് വെയ്ഡ് ഉയര്‍ത്തി അടിച്ച പന്ത് റെന്‍ഷാ കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം നഷ്ടമായപ്പോള്‍ പന്ത് വായുവിലേക്ക് എറിഞ്ഞ് റെന്‍ഷാ ബൗണ്ടറി ലൈനിന് പുറത്ത് പോയി.

സിഡ്നി: ബിഗ് ബാഷ് ലീഗില്‍ മാത്യു വെയ്ഡ് എടുത്ത അസാധാരണ ക്യാച്ചിനെതിരെ ആരാധകര്‍. ഹൊബാര്‍ട്ട് ഹറിക്കേന്‍സ് താരമായ വെയ്ഡിനെ പുറത്താക്കാനായി മാറ്റ് റെന്‍ഷായും ടോം ബാന്റണും ചേര്‍ന്നാണ് ബൗണ്ടറിയില്‍ അസാധാരണ ക്യാച്ചെടുത്തത്.

ലോംഗ് ഓണ്‍ ബൗണ്ടറിയിലേക്ക് വെയ്ഡ് ഉയര്‍ത്തി അടിച്ച പന്ത് റെന്‍ഷാ കൈയിലൊതുക്കിയെങ്കിലും നിയന്ത്രണം നഷ്ടമായപ്പോള്‍ പന്ത് വായുവിലേക്ക് എറിഞ്ഞ് റെന്‍ഷാ ബൗണ്ടറി ലൈനിന് പുറത്ത് പോയി. വായുവില്‍ ഉയര്‍ന്ന പന്ത് ബൗണ്ടറി ലൈനിന് പുറത്ത് വീഴാനൊരുങ്ങിയപ്പോള്‍ വായുവില്‍ ഉയര്‍ന്ന് കൈകൊണ്ട് ബൗണ്ടറി ലൈനിന് അകത്തുള്ള ടോം ബാന്റണ് തട്ടിക്കൊടുത്തു.

ബാന്റണ്‍ പന്ത് കൈയിലൊതുക്കുകയും വെയ്ഡ് പുറത്താവുകയും ചെയ്തു. 46 പന്തില്‍ 61 റണ്‍സ് അടിച്ച് വെയ്ഡ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ഇത്തരം പുറത്താകലുകള്‍ നിയമപരമായി അനുവദിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ... കേരള വൈബ്; ജെൻ സി വൈബിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി
'കഞ്ചാവ് വലിക്കുന്നത് നിര്‍ത്തൂ'; സച്ചിനേക്കാൾ കേമൻ കോലിയെന്ന ഡിവില്ലിയേഴ്സിന്‍റെ വാദത്തെ പരിഹസിച്ച് ദൊഡ്ഡ ഗണേശ്