
ലഖ്നൗ: ഐപിഎല്ലില്‍(IPL 2022) ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന്(Mark Wood) പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ ടസ്കിന്‍ അഹമ്മദിനെ(Taskin Ahmed) ടീമിലെത്തിക്കാനുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ(Lucknow Super Giants) നീക്കത്തിന് തിരിച്ചടി. ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ എന്‍ഒസി കൊടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടസ്കിനെ ടീമിലെടുക്കുന്നതിനായി ലഖ്നൗ ടീം മാനേജ്മെന്‍റ് ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ ടസ്കിന് കളിക്കാന്‍ അനുമതി നല്ഡകാനാവില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കളിക്കുന്ന ടസ്കിന്‍ അതിനുശേഷം ഇന്ത്യക്കെതിരായ പരമ്പരയിലും കളിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ടസ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് പറഞ്ഞു.
ടസ്കിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ടൂര്‍ണമെന്‍റില്‍ കളിക്കാനാകില്ലെന്നും ടസ്കിനും ലഖ്നൗ ടീമിനെ അറിയിച്ചിട്ടുണ്ടെന്നും യൂനുസ് വ്യക്തമാക്കി. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കളിക്കുന്ന ടസ്കിന്‍ ഇതിനുശേഷം നാട്ടിലേക്ക് മടങ്ങും.
ഐപിഎല്‍ മെഗാതാരലേലത്തില്‍ 7.5 കോടി രൂപ മുടക്കിയാണ് മാര്‍ക് വുഡിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് പാളയത്തിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ വുഡിന് ഐപിഎല്‍ നഷ്‌ടമാകുമെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 17 ഓവര്‍ മാത്രമേ പരിക്കുമൂലം വുഡിന് എറിയാനായുള്ളൂ.
ആന്‍ഡി ഫ്ലവര്‍ പരിശീലിപ്പിക്കുന്ന ടീമിന്‍റെ നായകന്‍ കെ എല്‍ രാഹുലാണ്. വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!