മുന്‍ താരം തമീം ഇക്‌ബാലിനെ 'ഇന്ത്യൻ ഏജന്‍റ്' എന്ന് വിളിച്ച ഡയറക്ടര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ബംഗ്ലാദേശ്

Published : Jan 15, 2026, 08:52 AM IST
Tamim Iqbal

Synopsis

തമീം ഇക്ബാലിനെ ഇന്ത്യ ഏജന്‍റെന്ന് വിളിച്ച നസ്മുള്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ താരങ്ങളുടെ സംഘടന ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

ധാക്ക: ഇന്ത്യ-ബംഗ്ലാദേ് ക്രിക്കറ്റ് ബന്ധങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച മുന്‍ ഓപ്പണറും നായകനുമായ തമീം ഇക്‌ബാലിനെ ഇന്ത്യൻ ഏജന്‍റ് എന്ന് വിളിച്ച ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ നസ്മുള്‍ ഇസ്ലാമിനെതിരെ കടുത്ത നടപടിക്കൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നസ്മുള്‍ ഇസ്ലാമിന്‍റെ പരാമര്‍ശം ബോര്‍ഡിന്‍റെ നിലപാടല്ലെന്നും കളിക്കാരെ അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. തമീം ഇക്ബാലിനെ ഇന്ത്യ ഏജന്‍റെന്ന് വിളിച്ച നസ്മുള്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ താരങ്ങളുടെ സംഘടനയായ ക്രിക്കറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

നസ്മുള്‍ ഇസ്ലാമിന്‍റെ പ്രസ്താവനയില്‍ ക്രിക്കറ്റ് ബോര്‍ഡ് ഖേദം രേഖപ്പെടുത്തുന്നുവെന്നും ബോര്‍ഡിന്‍റെ ഉന്നതസ്ഥാനത്തിരിക്കുന്നൊരാള്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും നിരക്കുന്നതല്ല നസ്മുള്‍ ഇസ്ലാമിന്‍റെ പ്രസ്താവനയെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. നസ്മുള്‍ ഇസ്ലാം വ്യക്തിപരമായി നടത്തുന്ന പ്രസ്താവനകള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അല്ലാതെ വരുന്ന പ്രസ്താവനകളൊന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടല്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. താരങ്ങളെ അപമാനിച്ച നസ്മുള്‍ ഇസ്ലാമിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും ബോര്‍ഡ് കളിക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്തെ പ്രതിനിധീകരിക്കുന്നതും മുന്‍ പ്രതിനിധീകരിച്ചിട്ടുള്ളതുമായി എല്ലാ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡ് ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്നും അവരുടെ ക്ഷേമവും അഭിമാനവുമാണ് ബോര്‍ഡിന്‍റെ ആദ്യ പരിഗണനയെന്നും ബോര്‍ഡ് വ്യക്തമാക്കി. മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം ഉലഞ്ഞിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേക്ഷണം സര്‍ക്കാര്‍ നിരോധിച്ചിരുന്നു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐസിസിയെ സമീപിച്ചു. 

ഇതിനിടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് രാജ്യത്തിന്‍റെ താല്‍പര്യവും ക്രിക്കറ്റ് ഭാവിയും മുന്നില്‍ കണ്ട് ചര്‍ച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്ന് തമീം ഇക്ബാൽ പറഞ്ഞത്. ഇതിനെതിരെയാണ് നസ്മുള്‍ ഇസ്ലാം തമീം ഇന്ത്യ ഏജന്‍റാണെന്ന വിവാദ പ്രസ്കാവന നടത്തിയത്. നസ്മുള്‍ ഇസ്ലാമിന്‍റെ പ്രസ്താവനക്കെതിരെ ബംഗ്ലാദശിന്‍റെ നിലവിലെ താരങ്ങളും മുന്‍ താരങ്ങളും പരസ്യമായി രംഗത്തെത്തിയതോടെയാണ് ബോര്‍ഡ് പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒന്നാം റാങ്കിലെത്തിയതിന് പിന്നാലെ സച്ചിനെയും മറികടന്ന് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി
രാഹുലിന്‍റെ സെഞ്ചുറിക്ക് മിച്ചലിലൂടെ മറുപടി, രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ തകര്‍ത്ത് ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒപ്പം