അക്‌സർ പട്ടേലിനെതിരെ ബിസിസിഐ നടപടി; കനത്ത പിഴ ചുമത്തി

Published : Apr 15, 2025, 08:57 AM IST
അക്‌സർ പട്ടേലിനെതിരെ ബിസിസിഐ നടപടി; കനത്ത പിഴ ചുമത്തി

Synopsis

സീസണിലെ ആദ്യ 4 മത്സരങ്ങളിലും വിജയിച്ച ഡൽഹി 5-ാം മത്സരത്തിൽ മുംബൈയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 

ദില്ലി: സീസണിലെ ആദ്യ തോൽവിക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് നായകൻ അക്ഷർ പട്ടേലിന് പിഴ ശിക്ഷ. മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന് അക്ഷറിന് 12 ലക്ഷം രൂപ പിഴ ചുമത്തി. നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കാത്തതിന് ഇത്തവണ പിഴശിക്ഷ കിട്ടുന്ന ആറാമത്തെ ക്യാപ്റ്റനാണ് അക്ഷർ പട്ടേൽ. സഞ്ജു സാംസൺ, റിയാൻ പരാഗ്, ഹാർദിക് പണ്ഡ്യ, റിഷഭ് പന്ത്, രജത് പത്തിദാർ എന്നിവരാണ് പിഴ ചുമത്തപ്പെട്ട മറ്റ് നായകൻമാർ. ഈ സീസൺ മുതൽ കുറഞ്ഞ ഓവർ നിരക്കിന് ക്യാപ്റ്റൻമാർക്ക് വിലക്കില്ല.

അതേസമയം, ഈ സീസണിൽ തുടക്കം മുതൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് അക്സർ പട്ടേലിന് കീഴിൽ ഡൽഹി ക്യാപിറ്റൽസ് മുന്നേറുന്നത്. ആദ്യത്തെ നാല് മത്സരങ്ങളിലും വിജയിച്ച ഡൽഹിയുടെ കുതിപ്പിന് അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് കടിഞ്ഞാണിട്ടത്. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 193 റൺസ് നേടാനെ സാധിച്ചുള്ളൂ. 12 റൺസിനായിരുന്നു മുംബൈയുടെ വിജയം. ഇതോടെ 5 മത്സരങ്ങളിൽ നാല് വിജയവുമായി ഡൽഹി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 6 മത്സരങ്ങളിൽ 4 വിജയം നേടിയ ഗുജറാത്ത് ടൈറ്റൻസാണ് മികച്ച റൺ റേറ്റിന്റെ പിൻബലത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 

READ MORE: തലയുടെ വിളയാട്ടം! 2206 ദിവസങ്ങൾക്ക് ശേഷം കളിയിലെ താരമായി ധോണി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും
'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്