
കൊല്‍ക്കത്ത: ഓഫ്സൈഡ് ഷോട്ടുകളും സ്റ്റെപ് ഔട്ട് ഷോട്ടുകളുമായി ഇതിഹാസ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി (Sourav Ganguly) വീണ്ടും ബാറ്റെടുത്തപ്പോള്‍ ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് (BCCI AGM) മുന്നോടിയായുള്ള സൗഹൃദ മത്സരം ആവേശമായി. അവസാനം വരെ ആവേശം അലയടിച്ച ത്രില്ലര്‍ പോരില്‍ ഗാംഗുലി നയിച്ച ബിസിസിഐ പ്രസിഡന്‍റ്സ് ഇലവനെ (BCCI Board President's XI) ഒരു റണ്ണിന് ജെയ് ഷായുടെ (Jay Shah) സെക്രട്ടറീസ് ഇലവന്‍ (BCCI Secretary's XI) തോൽപ്പിച്ചു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ജെയ് ഷായുടെ ടീം 15 ഓവറില്‍ മൂന്ന് വിക്കറ്റിന് 128 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ സൗരവ് ഗാംഗുലിയുടെ ടീം അഞ്ച് വിക്കറ്റിന് 127 റൺസാണെടുത്തത്. 35 റൺസെടുത്ത ഗാംഗുലി റിട്ടയേർഡ് ഔട്ടായി. ആറാമനായിറങ്ങി രണ്ട് സിക്‌സറും നാല് ബൗണ്ടറിയും പറത്തിയാണ് ദാദ 20 പന്തില്‍ 35 റണ്‍സ് നേടിയത്. പ്രതാപകാലം ഓര്‍മ്മിപ്പിച്ച് സ്‌പിന്നിനെതിരെ ക്രീസ് വിട്ടിറങ്ങി രണ്ട് സിക്‌സര്‍ പറത്തുകയും ഓഫ്സൈഡില്‍ കട്ട് ഷോട്ടുകളും ഡ്രൈവുകളും കളിക്കുകയും ചെയ്തു ദാദ.
മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനവുമായി ജെയ് ഷായും ശ്രദ്ധ നേടി. രണ്ട് റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീന്‍റെ അടക്കം മൂന്ന് വിക്കറ്റെടുത്ത ജെയ് ഷാ പുറത്താകാതെ 10 റൺസുമെടുത്തു.
ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന് കൊൽക്കത്തയിൽ ചേരും. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഐപിഎൽ താരലേലത്തിന്‍റെ തീയതിയും വിവാദങ്ങളില്‍ ഉള്‍പ്പെട്ട പുതിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ അംഗീകാരവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ കുറിച്ചുള്ള റിപ്പോർട്ട്, സെലക്‌ടര്‍മാരുടെ കാലാവധി നീട്ടുന്നതിലെ തീരുമാനം, ഐപിഎൽ ഭരണസമിതി നിയമനം എന്നിവയും ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന്‍റെ അജണ്ടയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!