Asianet News MalayalamAsianet News Malayalam

BCCI AGM : വൈകുമോ ദക്ഷിണാഫ്രിക്കന്‍ പര്യടനം? ബിസിസിഐ വാര്‍ഷിക പൊതുയോഗം ഇന്ന്; ഐപിഎല്‍ താരലേലവും ചര്‍ച്ചയാവും

ടി20 ലോകകപ്പിലെ മോശം പ്രകടനത്തെ കുറിച്ചുള്ള റിപ്പോർട്ടും ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിന്‍റെ അജണ്ടയിലുണ്ട് 

BCCI AGM today in Kolkata will discuss fate of India tour of South Africa 2021 22
Author
Kolkata, First Published Dec 4, 2021, 9:17 AM IST

കൊല്‍ക്കത്ത: ബിസിസിഐ വാര്‍ഷിക പൊതുയോഗം (BCCI Annual General Meeting) ഇന്ന് കൊൽക്കത്തയിൽ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം (India Tour of South Africa 2021-22) സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഐപിഎൽ താരലേലത്തിന്‍റെ (IPL Player Auction) തീയതിയും വിവാദങ്ങളില്‍ ഉള്‍പ്പെട്ട പുതിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ അംഗീകാരവും ചര്‍ച്ചയ്ക്ക് വരും. ടി20 ലോകകപ്പിലെ (T20 World Cup 2021) മോശം പ്രകടനത്തെ കുറിച്ചുള്ള റിപ്പോർട്ട്, സെലക്‌ടര്‍മാരുടെ കാലാവധി നീട്ടുന്നതിലെ തീരുമാനം, ഐപിഎൽ ഭരണസമിതി നിയമനം എന്നിവയും അജണ്ടയിലുണ്ട്. 

വൈകുമോ  ദക്ഷിണാഫ്രിക്കന്‍ പര്യടനം?

കൊവിഡിന്‍റെ 'ഒമിക്രോൺ' വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വൈകിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി20യുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബര്‍ 17 മുതല്‍ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബര്‍ എട്ടിനോ ഒന്‍പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഡിസംബര്‍ 15നോ 16നോ മാത്രമായിരിക്കും യാത്രതിരിക്കുക എന്നും ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു. പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ താരങ്ങള്‍ കര്‍ശന ക്വാറന്‍റീന് വിധേയരാവേണ്ടിവരുമോ എന്ന ആശങ്ക ബിസിസിഐക്കുണ്ട്.  

IND vs NZ : വീണ്ടുമൊരു വട്ടപ്പൂജ്യം; നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി കോലിയുടെ തലയില്‍

'ഗാംഗുലിയെ വീഴ്ത്തി ജെയ് ഷാ'

ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ബിസിസിഐ പ്രസിഡന്‍റ്സ് ഇലവനെ ഒരു റണ്ണിന് സെക്രട്ടറീസ് ഇലവന്‍ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ജെയ് ഷായുടെ ടീം 15 ഓവറില്‍ മൂന്ന് വിക്കറ്റിന് 128 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ഗാംഗുലിയുടെ ടീം അഞ്ച് വിക്കറ്റിന് 127 റൺസാണെടുത്തത്. 35 റൺസെടുത്ത ഗാംഗുലി റിട്ടയേർഡ് ഔട്ടായി. രണ്ട് റൺസെടുത്ത അസ്ഹറുദ്ദീന്‍റെ അടക്കം മൂന്ന് വിക്കറ്റെടുത്ത ജെയ് ഷാ പുറത്താകാതെ 10 റൺസുമെടുത്തു. 

Virat Kohli : 'വിരാട് കോലി ഇന്ത്യന്‍ ടി20 ടീമിന് അവിഭാജ്യം'; വിമര്‍ശകരുടെ വായടപ്പിച്ച് രോഹിത് ശര്‍മ്മ

Follow Us:
Download App:
  • android
  • ios