അജിത് അഗാർക്കറുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ; സെലക്ഷൻ കമ്മിറ്റിയിലേക്ക് പുതിയൊരു അംഗം കൂടി

Published : Oct 19, 2026, 04:41 PM IST
Ajit Agarkar-Pragyan Ojha

Synopsis

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ, മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകൻ, ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ ബൗളിംഗ് കോച്ച് എന്നീ നിലകളിൽ പവാര്‍ പ്രവർത്തിച്ചിട്ടുണ്ട്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ സെലക്ഷൻ കമ്മിറ്റി അംഗമായി മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെ ബിസിസിഐ നിയമിച്ചു. അശോക് മൽഹോത്ര, ജതിൻ പരാഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ബിസിസിഐ ആസ്ഥാനത്തു വെച്ച് അപേക്ഷകരുടെ അഭിമുഖം പൂർത്തിയാക്കിയ ശേഷമാണ് രമേഷ് പവാറിന്‍റെ പേര് ഐക്യകണ്ഠേന ശുപാർശ ചെയ്തത്. ഇന്ത്യക്കായി 2 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള പവാർ, പരിശീലകനെന്ന നിലയിലും മികച്ച പരിചയസമ്പത്തുള്ള വ്യക്തിയാണ്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകൻ, മുംബൈ, ഗുജറാത്ത് ടീമുകളുടെ പരിശീലകൻ, ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലെ ബൗളിംഗ് കോച്ച് എന്നീ നിലകളിൽ പവാര്‍ പ്രവർത്തിച്ചിട്ടുണ്ട്. പവാർ പരിശീലകനായിരിക്കെ ഇന്ത്യൻ വനിതാ ടീം ഏഷ്യ കപ്പ് കിരീടവും കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. പവാര്‍ സെലക്ഷന്‍ കമ്മിറ്റിയിലെത്തിയതോടെ സീനിയോറിറ്റിയുടെ (കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച പരിചയം) അടിസ്ഥാനത്തിൽ മുൻ സ്പിന്നർ പ്രഗ്യാൻ ഓജ സെലക്ഷൻ കമ്മിറ്റിയുടെ പുതിയ ചെയർമാനാകും.

പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനമൊഴിഞ്ഞ അജിത് അഗാർക്കറുടെ സേവനങ്ങൾക്ക് ബിസിസിഐ നന്ദി പറഞ്ഞു. 2023 ജൂലൈയിൽ ചുമതലയേറ്റ അഗാർക്കറുടെ നേതൃത്വത്തിന് കീഴിൽ മൂന്ന് ഐസിസി ട്രോഫികൾ, രണ്ട് ഏഷ്യ കപ്പ് കിരീടങ്ങൾ, തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ എന്നിവ ഇന്ത്യ നേടിയിരുന്നു. രമേശ് പവാറിന് പുറമെ അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിൽ പ്രഗ്യാൻ ഓജ (ചെയർപേഴ്സൺ),ശിവ് സുന്ദർ ദാസ്, ആർ.പി. സിങ്, അജയ് രത്ര എന്നിവരാണുള്ളത്. മുന്‍ ഇന്ത്യൻ ഓപ്പണര്‍ വസീം ജാഫര്‍ അടക്കമുള്ളവര്‍ സെലക്ഷൻ കമ്മിറ്റിയിലേക്ക് അപേക്ഷിച്ചിരുന്നു.

ജാഫര്‍ സെലക്ഷൻ കമ്മിറ്റിയിൽ എത്തിയിരുന്നെങ്കില്‍ സീനിയോരിറ്റിയുടെ അടിസഥാനത്തില്‍ ചെയർമാൻ ആക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ബിസിസിഐയുടെ താല്‍പര്യപ്രകാരാമാണ് പ്രഗ്യാൻ ഓജയെ സെലക്ഷൻ കമ്മിറ്റിയ ചെയര്‍മാനാക്കിയത്. അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞശേഷം ഓജയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇമ്രാന്‍ ഖാന്റെ മോചനത്തിന്‌ വേണ്ടി ശബ്ദമുയര്‍ത്തി, മുന്‍ ഇംഗ്ലണ്ട്‌ താരങ്ങളെ കമെന്ററി പാനലില്‍ നിന്ന്‌ ഒഴിവാക്കി പാക്കിസ്ഥാന്‍
'ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ പ്രശ്‌നങ്ങളുണ്ട്'; ഗൗതം ഗംഭീറിനെതിരെ സുനില്‍ ഗവാസ്‌കര്‍