ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ബിസിസിഐ, ഇന്ത്യൻ പരിശീലകനാവാൻ ലോകകപ്പ് ഹീറോക്ക് ക്ഷണം; മനസുതുറക്കാതെ ഗംഭീർ

Published : May 17, 2024, 08:15 PM IST
ഒടുവിൽ ആ നിർണായക തീരുമാനമെടുത്ത് ബിസിസിഐ, ഇന്ത്യൻ പരിശീലകനാവാൻ ലോകകപ്പ് ഹീറോക്ക് ക്ഷണം; മനസുതുറക്കാതെ ഗംഭീർ

Synopsis

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമായ വിരാട് കോലിയുമായുള്ള മോശം ബന്ധവും ഇത്തവണ ഐപിഎല്ലിനിടെ ഗംഭീര്‍ പരിഹരിച്ചിരുന്നു.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ ക്ഷണിക്കാന്‍ ബിസിസിഐ. ടി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന  രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീറിനെ ബിസിസിഐ ഗൗരവപൂര്‍വം പരിഗണിക്കുന്നതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായ ഗംഭീറിനെ കോച്ചാവാന്‍ താല്‍പര്യമുണ്ടോ എന്നറിയാന്‍ ബന്ധപ്പെട്ടുവെന്നും ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കഴിഞ്ഞാല്‍ തുടര്‍ചര്‍ച്ചകളുണ്ടാകുമെന്നും ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 26നാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്. പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി കൊല്‍ക്കത്ത പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. 27വരെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ലോകകപ്പിന് മുമ്പ് ഫോമിലാവാൻ രോഹിത്തിനും ഹാർദ്ദിക്കിനും ലാസ്റ്റ് ചാൻസ്, ലഖ്നൗവിനെതിരെ മുംബൈക്ക് ടോസ്

ഇന്ത്യ ടി20 ലോകകപ്പില്‍ കിരീടം നേടിയാലും പരിശീലക സ്ഥാനത്ത് തുടരാൻ ആഗ്രഹമില്ലെന്ന് രാഹുല്‍ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരുന്നു. മുന്‍ ഓസ്ട്രേലിയിന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ന്യൂസിലന്‍ഡ് നായകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകനുമായ സ്റ്റീഫന്‍ ഫ്ലെമിംഗ് എന്നിവരെയും ബിസിസിഐ കോച്ചാവാന്‍ സമീപിച്ചിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കുന്ന ടീമിനൊപ്പം വര്‍ഷത്തില്‍ 10 മാസമെങ്കിലും ഉണ്ടാവേണ്ടതിനാല്‍ ഇരുവരും വിസമ്മതിച്ചുവെന്നാണഅ സൂചന. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനാണ് പോണ്ടിംഗ് ഇപ്പോള്‍. 42കാരനായ ഗംഭീറിന് പരിശീലകനായി പരിചയസമ്പത്തില്ലെങ്കിലും നായകനെന്ന നിലയില്‍ കൊല്‍ക്കത്തയെ രണ്ട് തവണ ചാമ്പ്യന്‍മാരാക്കിയതിന്‍റെ മികവുണ്ട്. 2022, 2023 സീസണുകളില്‍ ഗംഭീര്‍ മെന്‍ററായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പ്ലേ ഓഫിലെത്തിയിരുന്നു. ഈ സീസണില്‍ കൊല്‍ക്കത്തയുടെ മെന്‍ററായി എത്തിയപ്പോഴും അവരെ പ്ലേ ഓഫിലെത്തിച്ചു.

1 മിനിറ്റിൽ 10000 ലിറ്റർ വെള്ളം വലിച്ചെടുക്കും; ജീവൻമരണപ്പോരിൽ ചെന്നൈയെ മഴ തുണച്ചാൽ ആർസിബിയുടെ തുരുപ്പ് ചീട്ട്

ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമായ വിരാട് കോലിയുമായുള്ള മോശം ബന്ധവും ഇത്തവണ ഐപിഎല്ലിനിടെ ഗംഭീര്‍ പരിഹരിച്ചിരുന്നു. ബിജെപി എംപി കൂടിയായിരുന്ന ഗംഭീര്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ധോണിക്ക് കീഴില്‍ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയി ഇന്ത്യന്‍ ടീമിലും അംഗമായിരുന്ന ഗംഭീര്‍ ഫൈനലിലെ ടോപ് സ്കോററുമായിരുന്നു. 2011 മുതല്‍ 2017വരെ ഐപിഎല്ലില്‍ കൊല്‍ക്കത്തയെ നയിച്ച ഗംഭീര്‍ അഞ്ച് തവണ അവരെ പ്ലേ ഓഫിലെത്തിക്കുകയും രണ്ട് കിരീടങ്ങള്‍ നേടക്കൊടുക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഐസിസിക്ക് ഇരട്ടത്താപ്പ്, ഒരുരാജ്യത്തിന് മാത്രമെന്താണിത്ര പ്രിവിലേജ്'; ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ്
കന്നി കിരീടത്തിന് പിന്നാലെ വമ്പൻ നീക്കം; ആർസിബിയെ റാഞ്ചാൻ അദാർ പൂനാവാല, മത്സരത്തിന് ഹോംബാലെ ഫിലിംസും