
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പൂതിയ താരോദയങ്ങളായിരിക്കുകയാണ് യശസ്വി ജയ്സ്വാളും ധ്രുവ് ജുറെലും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റെക്കോര്‍ഡ് റണ്‍വേട്ടയുമായി മുന്നില്‍ നില്‍ക്കുന്ന യശസ്വിക്കോ കളിച്ച രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായ ധ്രുവ് ജുറെലിനോ പക്ഷെ ഇതുവരെ ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്ല. ബിസിസഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിച്ച താരങ്ങള്‍ക്ക് വര്‍ഷാവര്‍ഷം ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും മാച്ച് ഫീസിന് പുറമെ നിശ്ചിത തുക ബിസിസിഐ പ്രതിഫലമായി നല്‍കും. എന്നാല്‍ യശസ്വിയും ജുറെലും സര്‍ഫറാസും ആകാശ് ദീപുമൊന്നും ഇതുവരെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ തുക ഇവര്‍ക്കാര്‍ക്കും ഈ വര്‍ഷം ലഭിക്കില്ല.
നാലു വിഭാഗങ്ങളിലായാണ് ബിസിസിഐ വര്‍ഷാവര്‍ഷം 25-30 കളിക്കാര്‍ക്ക് സെന്‍ട്രല്‍ കോണ്‍ട്രാക്ട് നല്‍കുക. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കളിക്കാരെ തരംതിരിച്ചിരിക്കുന്നത്. പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതില്‍ ഓരോ സീസണിലും മാറ്റം വരും. ചലര്‍ ബിയില്‍ നിന്ന് എയിലേക്ക് തിരിച്ചോ പോവും. ചിലര്‍ കരാറില്‍ നിന്ന് തന്നെ പുറത്താവും.
ഇതില്‍ മലയാളി താരം സഞ്ജു സാംസണ് ബിസിസിഐ സി ഗ്രേഡ് കരാറാണ് നല്‍കിയിട്ടുള്ളത്. ഈ വിഭാഗത്തില്‍ ഉള്ള മറ്റ് താരങ്ങള്‍ ഉമേഷ് യാദവ്, ശിഖര്‍ ധവാന്‍, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, വാഷിംഗ്ട്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, കെ എസ് ഭരത് എന്നിവരാണ്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും ഒരു വര്‍ഷം കരാര്‍ പ്രകാരം ഒരു കോടി രൂപ ബിസിസിഐ പ്രതിഫലമായി നല്‍കും.
മൂന്ന് കോടി രൂപയാണ് ബി ഗ്രേഡ് കരാര്‍ ലഭിക്കുന്ന താരങ്ങള്‍ക്ക് ഓരോ വര്‍ഷവും ബിസിസിഐ നല്‍കുക. ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, റിഷഭ് പന്ത്, അക്സര്‍ പട്ടേല്‍ എന്നിവരാണ് എ ഗ്രേഡ് കരാറുള്ളവര്‍.
അടുത്ത ഐപിഎല്ലോടെ സഞ്ജുവിന്‍റെ പയ്യൻ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരമാകും, പ്രവചനവുമായി ഗവാസ്കർ
മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്നവര്‍ക്ക് മാത്രമാണ് 7 കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കരാര്‍ ലഭിക്കുക. നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് മാത്രമാണ് എ പ്ലസ് കരാറുള്ളത്. ഭാവിയില്‍ എ പ്ലസ് കരാര്‍ ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് മൂന്ന് ഫോര്‍മാറ്റിലും തിളങ്ങുന്ന യശസ്വി ജയ്സ്വാള്‍. നിലവില്‍ യശസ്വിക്കും ധ്രുവ് ജുറെലിനും സര്‍ഫറാസ് ഖാനും ആകാശ് ദീപിനുമെല്ലാം ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും 15 ലക്ഷം രൂപ മാച്ച് ഫീയായി ലഭിക്കും. ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവുമാണ് ബിസിസിഐ മാച്ച് ഫീ ആയി നല്‍കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!