
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരാണ് ഇടംപടിച്ചത്. കെ എല്‍ രാഹുലും ഇഷാന്‍ കിഷനും. ബാക്ക്അപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമിലെത്തി. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് രാഹുല്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്. കിഷന്‍ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ സഞ്ജുവിനെ ബാക്ക് അപ്പാക്കിയത് പലര്‍ക്കും രസിച്ചിട്ടില്ല. പകരം സൂര്യയെ ബാക്ക് അപ്പ് ആക്കി സഞ്ജുവിന് ടീമില്‍ ഇടം നല്‍കണമെന്നാണ് വാദം. ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ലാത്ത തിലക് വര്‍മയും ടീമിലെത്തി. അപ്പോഴാണ് സഞ്ജു തഴയപ്പെടുന്നത്.
ഇപ്പോള്‍ സഞ്ജുവിനെ ബാക്ക് അപ്പായി ഉള്‍പ്പെടുത്താനുള്ള കാര്യം വ്യക്തമാക്കുകയാണ് ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കര്‍. മുന്‍ ഇന്ത്യന്‍ താരം കൂടിയായ അഗാര്‍ക്കര്‍ വിശദമാക്കുന്നതിങ്ങനെ... ''ശ്രേയസ് പൂര്‍ണ കായികക്ഷമത കൈവരിച്ചു. രാഹുലിന് നിസാരമായ പരിക്കുണ്ട്. നേരത്തെയുണ്ടായ പരിക്കിന്റെ ഭാഗമാണത്. അതുകൊണ്ടാണ് ബാക്ക് അപ്പായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.'' അഗാര്‍ക്കര്‍ പറഞ്ഞു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.
സഞ്ജുവിനേക്കാള്‍ പരിഗണന മോശം റെക്കോര്‍ഡുള്ള സൂര്യകുമാറിന്! മലയാളി താരത്തോട് ചെയ്തത് അനീതി
ഈ മാസം 30ന് പാക്കിസ്ഥാന്‍ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുക. ഒക്ടോബര്‍ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!