ഐപിഎല്‍ സെപ്റ്റംബറില്‍ തന്നെ, താരങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബിസിസിഐ

By Web TeamFirst Published Aug 6, 2020, 1:21 PM IST
Highlights

യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ബിസിസിഐ പുറത്തിറക്കി.
 

മുംബൈ: ഈ സീസണിലെ ഐപിഎല്‍ യുഎഇയില്‍ നടക്കുമെന്ന് ഉറപ്പായി. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10 അവസാനിക്കുന്ന രീതിയിലാണ് ടൂര്‍ണമെന്റ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആഗസ്റ്റ് 20ന് മുമ്പ് യുഎഇയില്‍ എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൊറോണക്കാലത്തെ ടൂര്‍ണമെന്റായതിനാല്‍ നിരവധി നിര്‍ദേശങ്ങളാണ് ബിസിസിഐ താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ബിസിസിഐ പുറത്തിറക്കി. താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബവും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും സുരക്ഷാമാനദണ്ഡങ്ങല്‍ പാലിക്കണം. താരങ്ങള്‍ക്ക് തുടര്‍ച്ചായി കൊവിഡ് ടെസ്റ്റ് നടത്തുകയെന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. ടീം മീറ്റിംഗുകള്‍ റൂമില്‍ വച്ച് നടത്താതെ പുറത്തുനടത്താനാണ് ബിസിസിഐ നിര്‍ദേശിക്കുന്നത്. കൂടാതെ ഓരോ ടീമുകളും വ്യത്യസ്ത ഹോട്ടലുകളില്‍ കഴിയാനും ബോര്‍ഡ് നിര്‍ദേശിക്കുന്നു.

ഡ്രസിങും റൂമിലും മറ്റും സാമൂഹിക അകലം പാലിക്കാനാണ് ബിസിസിഐ ആവശ്യപെടുന്ന മറ്റൊരു കാര്യം. ടീമുകള്‍ യുഎഇയിലേക്ക് തിരിക്കുന്നതിന് മുന്‍പ് 3 ദിവസത്തിനുള്ളില്‍ രണ്ട് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും വേണം. അവിടെ എത്തി മൂന്ന് കൊവിഡ് ടെസ്റ്റുകള്‍ നടത്തണം. ഇത്രയും ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമെ ടീമില്‍ താരങ്ങള്‍ തമ്മില്‍ കാണാന്‍ പോലും അനുവദിക്കൂ. കൂടാതെ എല്ലാ ടീമുകളും ബയോ സുരക്ഷാ ഉറപ്പുവരുത്താന്‍ ഒരു ഡോക്ടറെ നിയമിക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതോടൊപ്പം ടീമിലെ മുഴുവന്‍ താരങ്ങളും മാര്‍ച്ച് 1 മുതലുള്ള യാത്രയുടെ വിവരങ്ങള്‍ ടീം ഡോക്ടറെ അറിയിക്കണം. കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കിയതിനാല്‍ താരങ്ങള്‍ക്ക് നല്‍കിയ അതേ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ബിസിസിഐ അറിയിച്ചു.
 

click me!