
മുംബൈ: പാകിസ്ഥാനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തളളി. ടീമുകള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐസിസി അറിയിച്ചു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായുളള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ നൽകിയ കത്ത്, ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഐസിസി ബോര്‍ഡ് യോഗത്തിൽ ശശാങ്ക് മനോഹര്‍ ആണ് നിലപാടെടുത്തത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ കൗൺസിലിന് നിലപാടെടുക്കാന്‍ കഴിയൂവെന്നും ഐസിസി ചെയര്‍മാന്‍ വ്യക്തമാക്കി.
കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പര്യാപ്തമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ഐസിസി ബിസിസിഐക്ക് ഉറപ്പ് നൽകി. ബിസിസിഐ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത അമിതാഭ് ചൗധരി മൗനം പാലിച്ചതും ശ്രദ്ധേയമായി. അതേസമയം ഐസിസി വഴങ്ങില്ലെന്ന് ഉറപ്പായതോടെ പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കുന്ന കാര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!