ബിസിസിഐ തെര‍ഞ്ഞെടുപ്പ്: എന്‍ ശ്രീനിവാസന്‍ അപ്രതീക്ഷിതമായി പിന്‍മാറി

Published : Oct 04, 2019, 12:33 PM IST
ബിസിസിഐ തെര‍ഞ്ഞെടുപ്പ്: എന്‍ ശ്രീനിവാസന്‍ അപ്രതീക്ഷിതമായി പിന്‍മാറി

Synopsis

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആയി പങ്കെടുക്കുമെന്ന നിലപാടിൽ നിന്ന് ശ്രീനിവാസന്‍ പിന്മാറി

മുംബൈ: ബിസിസിഐ തെര‍ഞ്ഞെടുപ്പില്‍ എന്‍ ശ്രീനിവാസന്‍റെ തന്ത്രപരമായ പിന്മാറ്റം. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആയി പങ്കെടുക്കുമെന്ന നിലപാടിൽ നിന്ന് ശ്രീനിവാസന്‍ പിന്മാറി. 

ശ്രീനിവാസന്‍റെ വിശ്വസ്തനും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ ആര്‍ എസ് രാമസ്വാമി പകരം പ്രതിനിധിയാകും. സംസ്ഥാന അസോസിയഷനുകളുടെ പ്രതിനിധികളെ അയോഗ്യരാക്കിയാൽ പകരം പ്രതിനിധിയെ അയക്കാന്‍ അനുവദിക്കില്ലെന്ന ബിസിസിഐ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഗോപാലസ്വാമിയുടെ നിലപാടാണ് ശ്രീനിവാസന്‍റെ മനംമാറ്റത്തിന് കാരണം.

എഴുപത് വയസ്സ് കഴിഞ്ഞവര്‍ ഭാരവാഹികള്‍ ആകല്ലെന്ന ലോധാ സമിതി നിര്‍ദേശപ്രകാരം 73കാരനായ ശ്രീനിവാസന് ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമെന്ന നിലപാടാണ് ഇതുവരെ ശ്രീനിവാസന്‍ സ്വീകരിച്ചിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജേക്കബ് ഡഫിക്ക് ഒമ്പത് വിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂക്കി ന്യൂസിലന്‍ഡ്
വെറും 11 ദിവസം! എത്ര അനായാസമാണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചത്?