ഇന്ത്യന്‍ ടീമിന്‍റെ കിറ്റ് സ്‌പോണ്‍സര്‍ മാറും; ടെന്‍ഡറുകള്‍ ക്ഷണിച്ച് ബിസിസിഐ

By Web TeamFirst Published Aug 4, 2020, 8:50 AM IST
Highlights

ഓഗസ്റ്റ് 26 വരെ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. നൈക്കിയുമായി നാല് വര്‍ഷത്തേക്ക് ഒപ്പിട്ടിരുന്ന കരാര്‍ അടുത്ത മാസം അവസാനിക്കുകയാണ്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റുകളും ജഴ്‌സികളും സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ച് ബിസിസിഐ. ഓഗസ്റ്റ് 26 വരെ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. നൈക്കിയുമായി നാല് വര്‍ഷത്തേക്ക് ഒപ്പിട്ടിരുന്ന കരാര്‍ അടുത്ത മാസം അവസാനിക്കുകയാണ്. 370 കോടിയുടെ കരാറാണ് നൈക്കിയുമായി ഉണ്ടായിരുന്നത്. നൈക്കിയും ബിസിസിഐയും തമ്മില്‍ തര്‍ക്കമുണ്ടായതിനാല്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയില്ല.

ഇന്ത്യന്‍ ക്രിക്കറ്റുമായി ദീര്‍ഘകാലത്തെ ഇടപാടുകളാണ് നൈക്കിക്ക് ഉണ്ടായിരുന്നത്. പുരുഷ വനിത ടീമുകളുടെയും അണ്ടര്‍ 19 ടീമിന്‍റെയും ജഴ്‌സി തയ്യാറാക്കിയിരുന്നത് 2006 മുതല്‍ നൈക്കിയാണ്. 

🚨 BCCI invites bids for Team Kit Sponsor and Official Merchandising Partner Rights 👕👕

Click here for full details 👉👉 https://t.co/654HGObHlp pic.twitter.com/VdXEFGIrA2

— BCCI (@BCCI)

മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രണ്ട് താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി രോഹിത്

click me!