ഐപിഎല്‍ നടത്താതെ പിന്നോട്ടില്ല; പ്ലാന്‍ ബി തയ്യാറാക്കി ബിസിസിഐ

By Web TeamFirst Published Apr 1, 2020, 2:52 PM IST
Highlights

ഐപിഎല്‍ ഉപേക്ഷിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുള്ള ചിന്തയാണ് ബിസിസിഐയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.


മുംബൈ: കൊവിഡ് 19നെ തുടര്‍ന്ന് ലോകത്തെമ്പാടുമുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കുകയോ അല്ലെങ്കില്‍ റദ്ദാക്കുകയോ ചെയ്തിരുന്നു. എന്നാല്‍  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ടൂര്‍ണമെന്റ് ഇത്തവണ ഉണ്ടാവില്ലെന്ന് പരക്കെ സംസാരമുണ്ട്. ഇതിനിടെ മറ്റൊര പ്ലാന്‍ തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ആഗസ്റ്റ്- സെപ്റ്റംബറിലേക്ക് മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ഐപിഎല്‍ ഉപേക്ഷിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുള്ള ചിന്തയാണ് ബിസിസിഐയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലാണ് മത്സരം നടത്തേണ്ടതെങ്കില്‍ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടിവരും. ഏഷ്യ കപ്പ് നീട്ടിവെക്കാന്‍ ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംസാരമുണ്ട്. അങ്ങനെ വന്നാല്‍ ആവേശം ഒട്ടും ചോരാതെ തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

എന്നാല്‍ ഏഷ്യാകപ്പിന് പുറമേ മറ്റ് ചില ക്രിക്കറ്റ് പരമ്പരകളും നീട്ടിവെക്കേണ്ടിയോ ഉപേക്ഷിക്കേണ്ടിയോ വന്നേക്കും. ഇന്ത്യയും, ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന, ടി20 പരമ്പരകളും, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളുടെ ചില പരമ്പരകളും ഇതില്‍പ്പെടും.

click me!