ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡിനായുള്ള ബിസിസിഐ നാമനിര്‍ദേശ പട്ടികയില്‍ രോഹിതും ധവാനും ഇഷാന്തും ദീപ്തിയും

By Web TeamFirst Published May 30, 2020, 11:11 PM IST
Highlights

നിരവധി ഡാറ്റകളുടെ പരിശോധിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഖേല്‍ രത്ന അവാര്‍ഡിന്  എന്തുകൊണ്ടും അനുയോജ്യനായ താരമാണ് രോഹിത് ശര്‍മ്മയെന്നും വാര്‍ത്താ കുറിപ്പില്‍ ബിസിസിഐ

ദില്ലി: ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയെ ഖേല്‍ രത്ന പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ബിസിസിഐ. ശനിയാഴ്ചയാണ് രോഹിത് ശര്‍മ്മയെ രാജീവ് ഗാന്ധി ഖേല്‍ല്‍ രത്ന പുരസ്കാരം 2020യ്ക്കായി ശുപാര്‍ശ ചെയ്തതായി ബിസിസിഐ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇഷാന്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ദീപ്തി ശര്‍മ്മന്‍ എന്നിവരെ അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 

നിരവധി ഡാറ്റകളുടെ പരിശോധിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്ന് ബിസിസിഐ വ്യക്തമാക്കി. മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ രോഹിത് ശര്‍മ്മയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഖേല്‍ രത്ന അവാര്‍ഡിന്  എന്തുകൊണ്ടും അനുയോജ്യനായ താരമാണ് രോഹിത് ശര്‍മ്മയെന്നും വാര്‍ത്താ കുറിപ്പില്‍ ബിസിസിഐയ്ക്ക് വേണ്ടി സൌരവ് ഗാംഗുലി വിശദമാക്കുന്നു. 

ടെസ്റ്റ് സ്ക്വാഡിലെ മുതിര്‍ന്ന അംഗമാണ് ഇഷാന്ത്. ഇന്ത്യന്‍ ടീമിന് ദീര്‍ഘകാലമായുള്ള നേട്ടങ്ങളില്‍ ഇഷാന്തിന്‍റെ സംഭാവനകള്‍ മികച്ചതാണ്. ഫാസ്റ്റ് ബൌളര്‍മാര്‍ക്ക് പരിക്കുകള്‍ സാധാരണമാണ്. പരിക്കുകളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മികച്ച പ്രകടനമാണ് ഇഷാന്ത് കാഴ്ച വച്ചത്. ഐസിസി മത്സരങ്ങളില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് ശിഖര്‍ ധവാന്‍. സ്കോറിലും പ്രകടനത്തിലും ശിഖര്‍ ധവാന്‍ മുന്നിലുണ്ട്. ഇന്ത്യന്‍ വനിതാ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് ദീപ്തിയെന്നും ഗാംഗുലി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേന്ദ്ര യുജനക്ഷേമ മന്ത്രാലയമാണ് ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചത്. 

click me!