Sourav Ganguly : സൗരവ് ഗാംഗുലി കൊവിഡ് പോസിറ്റീവ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : Dec 28, 2021, 10:51 AM ISTUpdated : Dec 28, 2021, 11:28 PM IST
Sourav Ganguly : സൗരവ് ഗാംഗുലി കൊവിഡ് പോസിറ്റീവ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Synopsis

ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ വര്‍ഷം ഗാംഗുലിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് കൊവിഡ്.

കൊല്‍ക്കത്ത: ബിസിസിഐ (BCCI) അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് (Sourav Ganguly) കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ വര്‍ഷം ഗാംഗുലിയെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് കൊവിഡ്. 

കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്ത സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കും. ഒമിക്രോണിന്റെ സാന്നിധ്യവും പരിശോധിക്കും. അടുത്തി ഗാംഗുലി തൃണമൂല്‍ എംപിയും ബംഗ്ലാ അഭിനേതാവുമായ ദേവിന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുത്തിരുന്നു. 

ഈ വര്‍ഷം മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് രണ്ട് തവണയും ഗാംഗുലി ആശുപത്രിയിലെത്തിയത്. ആദ്യ തവണ നെഞ്ചുവേദന അനുഭവപ്പെട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ബുദ്ധിമുട്ട് തോന്നുകയായിരുന്നു. ജനുവരി 28ന് ആഞ്ചിയോപ്ലാസ്റ്റിയും ചെയ്തു. 

മാര്‍ച്ചില്‍ ജോലിയില്‍ തിരിച്ചെത്തിയ ഗാംഗുലി വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിരുന്നു. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

25.2 കോടിക്ക് കൊല്‍ക്കത്ത വിളിച്ചെടുത്ത ഗ്രീനിന് കിട്ടുക 18 കോടി മാത്രം, കാരണം, ബിസിസിഐയുടെ ഈ നിബന്ധന
വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍; ക്വിന്റണ്‍ ഡി കോക്ക് മുംബൈ ഇന്ത്യന്‍സില്‍