
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യയുടെ ട്വന്‍റി 20 പരമ്പര(IRE vs IND T20Is) കാണാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Sourav Ganguly). ഞായറാഴ്ചയും ചൊവ്വാഴ്ചയുമായാണ് ഇന്ത്യ-അയര്‍ലന്‍ഡ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. പരമ്പരക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് മത്സരം കാണാന്‍ ബിസിസിഐ പ്രസിഡന്‍റ് ഇംഗ്ലണ്ടിലേക്ക് പോകും. ഇംഗ്ലണ്ടിലെ പരമ്പരയിൽ രാഹുല്‍ ദ്രാവിഡും(Rahul Dravid) അയര്‍ലന്‍ഡിൽ വിവിഎസ് ലക്ഷ്മണുമാണ്(VVS Laxman) ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.
പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ ഇതിനകം അയർലന്‍ഡില്‍ എത്തിയിട്ടുണ്ട്. രണ്ട് ടി20 മത്സരങ്ങളാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ കളിക്കുക. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തിയത് സവിശേഷതയാണ്. ഈ വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ സഞ്ജു ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് നിർണായകമാണ് പരമ്പര.
അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!