ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് 20 പേരെ ടീമില്‍ ഉള്‍പ്പെടുത്താം; മാറ്റവുമായി ബിസിസിഐ

By Web TeamFirst Published Aug 20, 2021, 1:43 PM IST
Highlights

കഴിഞ്ഞ സീസണില്‍ രഞ്ജി മത്സരങ്ങള്‍ നടന്നിരുന്നില്ല. ആറ് ടീമുകളുള്ള അഞ്ച് എലൈറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണുള്ളത്. എല്ലാ ടീമുകള്‍ക്കും അഞ്ച് മത്സരങ്ങള്‍ വീതം. 

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ടീമുകളില്‍ ഇരുപത് താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി ബിസിസിഐ. പരിശീലക സംഘത്തില്‍ പത്തുപേരെയും ഉള്‍പ്പെടുത്താം. കൊവിഡ് പശ്ചാത്തലത്തിലാണ് ടീമില്‍ താരങ്ങളും പരിശീലകരും ഉള്‍പ്പടെ മുപ്പത് പേരാകാമെന്ന് ബിസിസിഐ തീരുമാനിച്ചത്. 

ജനുവരി അഞ്ചിനാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാവുക. കഴിഞ്ഞ സീസണില്‍ രഞ്ജി മത്സരങ്ങള്‍ നടന്നിരുന്നില്ല. ആറ് ടീമുകളുള്ള അഞ്ച് എലൈറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണുള്ളത്. എല്ലാ ടീമുകള്‍ക്കും അഞ്ച് മത്സരങ്ങള്‍ വീതം. 

എലൈറ്റ് ഗ്രൂപ്പിലെ ചാന്പ്യന്‍മാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും പ്ലേറ്റ് ഗ്രൂപ്പ് ചാന്പ്യന്‍മാരും വീണ്ടും ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യതയ്ക്കായി ഏറ്റുമുട്ടണം.

click me!