ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരുക്കം തുടങ്ങി, മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും

Published : Aug 20, 2021, 09:28 AM ISTUpdated : Aug 20, 2021, 09:29 AM IST
ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരുക്കം തുടങ്ങി, മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും

Synopsis

നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാഡമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്.  

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാഡമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം പരിശീലനം തുടങ്ങിയത്.

ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ഐപിഎല്‍ രണ്ടാം ഘട്ടത്തിനായി പരിശീലനം തുടങ്ങിയ ആദ്യ ടീമാണ് സിഎസ്‌കെ. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ന് പരിശീലനം തുടങ്ങും. ഷെയ്ക് സെയ്ദ് സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ
ഒരുക്കം. 

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം നാളെ  യുഎഇയിലേക്ക് പുറപ്പെടും. ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് കോച്ചിനൊപ്പം നേരത്തേ തന്നെ ദുബായില്‍ എത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 19നാണ് സീസണ്‍ പുനരാരംഭിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടക്കമുള്ള മറ്റ് ടീമുകള്‍ വരും ദിവസങ്ങളില്‍ യുഎഇയിലെത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച
മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു