ഇന്ത്യ തോല്‍ക്കാന്‍ വേണ്ടി കളിച്ചെന്ന് പറഞ്ഞിട്ടില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സ്റ്റോക്‌സ്

By Web TeamFirst Published May 29, 2020, 2:25 PM IST
Highlights

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാന്‍ വേണ്ടി കളിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ബെന്‍ സ്‌റ്റോക്‌സ്. ഓണ്‍ ഫയറെന്ന സ്‌റ്റോക്‌സിന്റെ പുസ്തകത്തിലാണ് ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെന്ന വാര്‍ത്തകള്‍ വന്നത്.

ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കാന്‍ വേണ്ടി കളിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ബെന്‍ സ്‌റ്റോക്‌സ്. ഓണ്‍ ഫയറെന്ന സ്‌റ്റോക്‌സിന്റെ പുസ്തകത്തിലാണ് ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെന്ന വാര്‍ത്തകള്‍ വന്നത്. എംഎസ് ധോണി ടീമിനെ ജയിപ്പിക്കാന്‍ വേണ്ടി കളിച്ചില്ലെന്നായിരുന്നു പ്രധാന ആരോപണം. ഇതോടൊപ്പം രോഹിത് ശര്‍മ- വിരാട് കോലി സഖ്യത്തിന്റെ ബാറ്റിങ്ങില്‍ ദുരൂഹത തോന്നിയതായും സ്‌റ്റോക്‌സ് പുസ്തകത്തില്‍ പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. 

ഇതേറ്റുപിടിച്ച മുന്‍ പാകിസ്ഥാന്‍ താരം സികന്ദര്‍ ഭക്ത് ഇന്ത്യന്‍ ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പാകിസ്ഥാനെ പുറത്താക്കാന്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് മനപൂര്‍വം തോല്‍ക്കുകയായിരുന്നുവെന്നാണ് ഭക്ത് പറഞ്ഞത്. ഇക്കാര്യം നേരത്തേ പ്രവചിച്ചിരുന്നു എന്നും ഭക്ത് ട്വീറ്റ് ചെയ്തു. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോയി. ഇപ്പോഴിതാ ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് സ്‌റ്റോക്‌സ്. 

ഇന്ത്യ മനപൂര്‍വം തോല്‍വി സമ്മതിക്കുകയായിരുന്നുവെന്നു താന്‍ പറഞ്ഞിട്ടില്ലെന്നു സ്റ്റോക്സ് വ്യക്തമാക്കി. ട്വിറ്ററിലാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഇന്ത്യ മനപൂര്‍വം തോല്‍വി സമ്മതിക്കുകയായിരുന്നുവെന്ന് താന്‍ പറഞ്ഞതായി നിങ്ങള്‍ക്കു പുസ്‌കത്തില്‍ എവിടെയും കാണാന്‍ കഴിയില്ല. കാരണം താന്‍ അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ല. നിങ്ങള്‍ വാക്കുകള്‍ വളച്ചൊടിക്കുകയാണ്.'' സ്‌റ്റോക്‌സ് കുറിച്ചിട്ടു.

നേരത്തെ സ്‌റ്റോക്‌സ് പുസ്തത്തില്‍ വിവരിച്ച് ഇങ്ങനെയായിരുന്നു... ''ധോണി ക്രീസിലെത്തുമ്പോള്‍ 11 ഓവറില്‍ 112 റണ്‍സാണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ വലിയ ഷോട്ടുകള്‍ കളിക്കേണ്ടതിന് പകരം ഒന്നും രണ്ട് റണ്‍സുകള്‍ നേടാന്‍ ധോണി ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ധോണിയും ക്രീസിലുണ്ടായിരുന്ന കേദാര്‍ ജാദവോ വലിയ ഷോട്ടുകള്‍ കളിക്കാന്‍ മുതിര്‍ന്നില്ല.'' ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളാരും ഇതിരിനെതിരെ പ്രതികരിച്ചിട്ടില്ല.

click me!