ലാ ലിഗയ്ക്ക് പിന്നാലെ പ്രീമിയര്‍ ലീഗിലും പന്തുരുളുന്നു

By Web TeamFirst Published May 29, 2020, 12:08 PM IST
Highlights

ലാ ലിഗയ്ക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും പുനഃരാരംഭിക്കുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച മത്സരങ്ങള്‍ അടുത്ത മാസം 17ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിയിച്ചു.
 

ലണ്ടന്‍: ലാ ലിഗയ്ക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും പുനഃരാരംഭിക്കുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച മത്സരങ്ങള്‍ അടുത്ത മാസം 17ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിയിച്ചു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സങ്ങള്‍ നടത്തുക. ലാ ലിഗ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ എട്ടിനാണ് ലാ ലിഗയില്‍ വീണ്ടും പന്തുരുളുക. ബുണ്ടസ് ലിഗ മത്സരങ്ങള്‍ രണ്ടാഴ്ച മുമ്പ് ആരംഭിച്ചിരുന്നു.

ടി20 ലോകകപ്പിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടനില്ലെന്ന് ഐസിസി

നിലവില്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്സനല്‍ മത്സത്തോടെയാണ് ലീഗ് ആരംഭിക്കുക. ഇതേ ദിവസം നടകുന്ന മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ഷെഫീല്‍ഡ് യുനൈറ്റഡിനെ നേരിടും. തുടര്‍ന്ന് മറ്റുമത്സരങ്ങള്‍ വാരാവസാനം നടക്കും. മാര്‍ച്ച് ഒമ്പതിനാണ് പ്രീമിയര്‍ ലീഗില്‍ അവസാനമായി മല്‍സരം നടന്നത്. അന്നു ലെസ്റ്റര്‍ സിറ്റി ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു ആസ്റ്റണ്‍വില്ലയെ തകര്‍ത്തുവിട്ടിരുന്നു. 30 വര്‍ഷത്തിനു ശേഷം ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

എന്റെ പന്തുകള്‍ക്ക് മുന്നില്‍ പലപ്പോഴും ഡിവില്ലിയേഴ്സിന് പിഴച്ചിട്ടുണ്ട്; തുറന്നുപറഞ്ഞ് ശ്രീശാന്ത്

ഇപ്പോള്‍ പ്രഖ്യാപിച്ച തിയ്യതി താല്‍കാലികമാണെന്ന് പ്രീമിയര്‍ ലീഗ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്റ്റേഴ്സ് വ്യക്തമാക്കി. സുരക്ഷാ ഉപാധികളുമുണ്ടെന്ന് ഉറപ്പ് വരുത്തുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

click me!