Latest Videos

ശീലം പോലും മറന്ന് ചെന്നൈയുടെ മാസ്റ്റർ സ്ട്രോക്ക്; കോടികൾ വാരിയെറിഞ്ഞത് ഇതിഹാസ നായകന്റെ പകരക്കാരന്?

By Web TeamFirst Published Dec 23, 2022, 6:08 PM IST
Highlights

ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്. സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു

കൊച്ചി: ഐപിഎൽ ലേലങ്ങളിൽ വൻ കോടികൾ മുടക്കി താരങ്ങളെ ടീമിലെത്തിക്കുന്ന പതിവില്ലാത്ത സംഘമാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. എന്നാൽ, ഇത്തവണ ആ പതിവിൽ ഒരു മാറ്റം, ഒരു വമ്പൻ സ്രാവിനായി ഇടംവലം നോക്കാതെ ചെന്നൈ പൊരിഞ്ഞ ലേലം വിളി തന്നെ നട‌ത്തി. ഒടുവിൽ അവർ വിജയം നേടുകയും ചെയ്തു. ഇത്രയും കഷ്ടപ്പെട്ട ചെന്നൈ ടീമിലെത്തിച്ചത് മറ്റാരെയുമല്ല, നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ബെൻ സ്റ്റോക്സിനെയാണ്.

ഇം​ഗ്ലീഷ് ടെസ്റ്റ് ടീം നായകൻ എന്ന നിലയിൽ ഇപ്പോൾ മിന്നി തിളങ്ങുന്ന സ്റ്റോക്സിനെ ഇത്രയും തുക മുടക്കി ചെന്നൈ ഒന്നും കാണാതെയല്ല ടീമിൽ എത്തിച്ചിട്ടുള്ളത്. ഇതുവരെയുള്ള എല്ലാ ഐപിഎൽ സീസണിലും ചെന്നൈയെ നയിച്ചത് അവരുടെ ഇതിഹാസ നായകൻ എം എസ് ധോണിയാണ്. എംഎസ്ഡി പാഡ് അഴിക്കുമ്പോൾ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ കെൽപ്പുള്ളവനായുള്ള അന്വേഷണത്തിലാണ് ചെന്നൈ. അതിനുള്ള ഉത്തരമാണ് ബെൻ സ്റ്റോക്സിൽ എത്തി നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ബെൻ സ്റ്റോക്സിനെ 16.25 കോടിക്കാണ് സിഎസ്കെ വിളിച്ചെടുത്തത്. സൺറൈഴേസ്സും ലക്നൗ സൂപ്പർ ജയ്ന്റസും അടക്കമുള്ള താരത്തിനായി വാശിയോടെ കളത്തിലുണ്ടായിരുന്നെങ്കിലും ചെന്നൈ ഉറച്ച് നിന്നതോടെ എല്ലാവരും അവസാനം മുട്ടുമടക്കുകയായിരുന്നു. അതേസമയം, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ​ഗ്രീനിനെ വൻ തുക മുടക്കി ടീമിലെത്തിച്ചത് മുംബൈ ഇന്ത്യൻസാണ്. 17.50 കോടി രൂപയാണ് ​ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. ​

ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ​ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. 

എന്തൊരു പോക്ക്! രണ്ടും കൽപ്പിച്ച് മുംബൈയുടെ ലേലം വിളി; വമ്പൻ തുകയ്ക്ക് ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്വന്തം

click me!