ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് തിരിച്ചടി; സ്റ്റോക്‌സ് അടുത്ത മത്സരങ്ങള്‍ക്കില്ല

Published : Aug 09, 2020, 07:15 PM ISTUpdated : Aug 09, 2020, 07:17 PM IST
ആദ്യ ടെസ്റ്റ് ജയിച്ചെങ്കിലും ഇംഗ്ലണ്ടിന് തിരിച്ചടി; സ്റ്റോക്‌സ് അടുത്ത മത്സരങ്ങള്‍ക്കില്ല

Synopsis

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെന്‍ സ്റ്റോക്‌സ് പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയമായിരുന്നു

ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് നഷ്‌ടമാകും. കുടുംബ ആവശ്യത്തിനായാണ് സ്റ്റോക്‌സ് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഈ ആഴ്‌ചയ്‌ക്കൊടുവില്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കും.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബെന്‍ സ്റ്റോക്‌സ് പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയമായിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ 0, 9 എന്നിങ്ങനെയായിരുന്നു സ്റ്റോക്‌സിന്‍റെ സ്‌കോര്‍. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് പേരെ പുറത്താക്കി ബൗളിംഗില്‍ നിര്‍ണായകമായി. 

മാഞ്ചസ്റ്ററില്‍ മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് മുന്നിലാണ്. തോല്‍വി മുന്നില്‍ കണ്ടിരുന്ന ഇംഗ്ലണ്ടിനെ ക്രിസ് വോക്‌സ് (പുറത്താവാതെ 84), ജോസ് ബട്‌ലര്‍ (75) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. സ്‌കോര്‍: പാകിസ്ഥാന്‍ 326 & 169, ഇംഗ്ലണ്ട് 219 & 277/7. ടെസ്റ്റില്‍ ഒന്നാകെ 103 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത വോക്‌സാണ് മാന്‍ ഓഫ് ദ മാച്ച്. സതാംപ്‌ടണില്‍ ഓഗസ്റ്റ് 13നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. 

വോക്‌സ്- ബട്‌ലര്‍ നയിച്ചു; പാകിസ്ഥാനെതിരെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്രിക്കറ്റിന്‍റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി, വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഏഴാം കിരീടം
തകർച്ചയിൽ നിന്ന് ടീമിനെ തോളിലേറ്റി നാറ്റ് സ്കൈവർ, ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ