കെ എല്‍ രാഹുലിന് പ്രത്യേക പരിശീലനം; വീണ്ടും കളിപ്പിക്കാനുള്ള നീക്കമോ, എങ്കില്‍ ആരാധകർ ഇളകും

Published : Feb 27, 2023, 04:09 PM ISTUpdated : Feb 27, 2023, 04:16 PM IST
കെ എല്‍ രാഹുലിന് പ്രത്യേക പരിശീലനം; വീണ്ടും കളിപ്പിക്കാനുള്ള നീക്കമോ, എങ്കില്‍ ആരാധകർ ഇളകും

Synopsis

വിമർശനങ്ങള്‍ക്കിടയിലും അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‍ക്വാഡില്‍ കെ എല്‍ രാഹുലിനെ നിലനിർത്തിയിരുന്നു

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഡോറിലെ ഹോള്‍ക്കർ സ്റ്റേഡിയത്തില്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, കെ എസ് ഭരത് തുടങ്ങിയ താരങ്ങള്‍ ഇന്നലെ ഞായറാഴ്ച പരിശീലനം നടത്തിയിരുന്നു. ഇന്ന് കൂടുതല്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണം എന്ന് ആരാധകർ ആവശ്യപ്പെടുന്ന കെ എല്‍ രാഹുലിന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രത്യേക പരിശീലനം നല്‍കി എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ഒരു അവസരം കൂടി രാഹുലിന് ടീം മാനേജ്മെന്‍റ് നല്‍കുമോ എന്ന സംശയം ഇതുണർത്തുന്നു. രാഹുലിനെ ഉള്‍പ്പെടുത്തിയാല്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ വീണ്ടും പുറത്തിരിക്കേണ്ടിവരും. 

വിമർശനങ്ങള്‍ക്കിടയിലും അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‍ക്വാഡില്‍ കെ എല്‍ രാഹുലിനെ നിലനിർത്തിയിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. അവസരം കാത്ത് ശുഭ്മാന്‍ ഗില്‍ പുറത്തിരിക്കുമ്പോഴാണ് രാഹുലിന് ടീം നിരവധി അവസരങ്ങള്‍ ഇതിനകം നല്‍കിയത്. അവസാന 10 ഇന്നിംഗ്‌സുകളില്‍ 23 ആണ് കെ എല്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്കോര്‍. താരത്തിന് ഇതുവരെ 30+ സ്കോര്‍ കണ്ടെത്താനായിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയായിരുന്നു അവസാന 10 ഇന്നിംഗ്‌സുകളിലെ സ്കോറുകള്‍.  2018 മുതല്‍ 47 ഇന്നിംഗ്‌സുകളില്‍ 36.36 ശരാശരി മാത്രമേ രാഹുലിനുള്ളൂ. മൂന്ന് സെഞ്ചുറികള്‍ മാത്രമാണ് ഇക്കാലയളവില്‍ നേടിയത്. 

ഇന്‍ഡോറിലും അഹമ്മദാബാദിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിന് പകരം ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കണം എന്ന ആവശ്യം ഇതിനകം ശക്തമാണ്. എങ്കിലും രാഹുലിന് ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയുണ്ട്. കെ എല്‍ രാഹുല്‍ വിദേശ പിച്ചുകളില്‍ പുറത്തെടുത്ത പ്രകടനം ചൂണ്ടിക്കാട്ടി നായകന്‍ രോഹിത് ശർമ്മ ദില്ലി ടെസ്റ്റിന് ശേഷം രംഗത്തെത്തിയിരുന്നു. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

അമ്മയ്ക്ക് അർബുദം, കമ്മിന്‍സിന് ഏകദിന പരമ്പരയും നഷ്‍ടമായേക്കും; പൂർണ പിന്തുണയുമായി ഓസീസ് സഹതാരങ്ങള്‍ 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്