ഓസീസിനെ വീണ്ടും ചാരമാക്കാന്‍ ഇന്ത്യന്‍ ടീം ഇന്‍ഡോറില്‍; പദ്ധതികള്‍ ഇങ്ങനെ

Published : Feb 25, 2023, 03:03 PM ISTUpdated : Feb 25, 2023, 03:06 PM IST
ഓസീസിനെ വീണ്ടും ചാരമാക്കാന്‍ ഇന്ത്യന്‍ ടീം ഇന്‍ഡോറില്‍; പദ്ധതികള്‍ ഇങ്ങനെ

Synopsis

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച് ടീം ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലെത്തി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്‍ഡോറില്‍. ദില്ലിയിലെ രണ്ടാം ടെസ്റ്റ് മൂന്നാം ദിനം അവസാനിച്ചതോടെ രോഹിത് ശര്‍മ്മയും സംഘവും കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് ശേഷം ടീമംഗങ്ങളെല്ലാം ഇന്‍ഡോറില്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. നാളെ ടീം ഇന്ത്യ പരിശീലനം ആരംഭിക്കും. മാര്‍ച്ച് ഒന്നിനാണ് ഇന്‍ഡോര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. 

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച് ടീം ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലെത്തി ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയിരുന്നു. ഇന്‍ഡോറില്‍ ജയിച്ചാല്‍ 3-0ന്‍റെ ലീഡ് മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബര്‍ത്ത് കൂടിയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്‍ഡോറിലും അഹമ്മദാബാദിലും സമനില നേടിയാലും ഇന്ത്യക്ക് ഫൈനലിന് യോഗ്യത നേടാം. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഇന്ത്യന്‍ ടീം മാറ്റം വരുത്തിയിട്ടില്ല. രഞ്ജി ട്രോഫി ഫൈനലിനായി സ്‌ക്വാഡില്‍ നിന്ന് മാറ്റിനിര്‍ത്തിയ പേസര്‍ ജയദേവ് ഉനദ്‌കട്ട് തിരികെയെത്തിയിട്ടുണ്ട്. ഉനദ്‌കട്ടും ടീമിനൊപ്പം ഇന്‍ഡോറില്‍ എത്തിക്കഴിഞ്ഞു. ഞായറാഴ്‌ച ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ രോഹിത്തും സംഘവും പരിശീലനത്തിന് ഇറങ്ങും. അതേസമയം ദില്ലിയില്‍ തുടരുന്ന ഓസീസ് ടീം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പരിശീലനം തുടരുകയാണ്. ട്രാവിഡ് ഹെഡ്, സ്റ്റീവ് സ്‌മിത്ത്, കാമറൂണ്‍ ഗ്രീന്‍, സ്കോട്ട് ബോളണ്ട് എന്നിവര്‍ ഇന്ന് രാവിലെ നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങി. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

കിവീസിന്റെ മുന്‍നിര അരിഞ്ഞിട്ട് ആന്‍ഡേഴ്‌സണ്‍; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ബാറ്റിംഗ് തകര്‍ച്ച

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി