പൂജാരയുടെ നൂറാം മത്സരം, ദില്ലി ടെസ്റ്റ് ആവേശമാകും; കാണാനുള്ള വഴികള്‍

Published : Feb 16, 2023, 07:02 PM ISTUpdated : Feb 16, 2023, 07:05 PM IST
പൂജാരയുടെ നൂറാം മത്സരം, ദില്ലി ടെസ്റ്റ് ആവേശമാകും; കാണാനുള്ള വഴികള്‍

Synopsis

ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് ടോസ് വീഴും

ദില്ലി: തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി, ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് നാളെ ടീം ഇന്ത്യയും ഓസീസും ദില്ലിയില്‍ ഇറങ്ങും. ആദ്യ മത്സരം ഇന്നിംഗ്‌സിനും 132 റണ്‍സിനും ജയിച്ച ടീം ഇന്ത്യക്ക് തന്നെയാണ് ദില്ലിയില്‍ മത്സരത്തിന് ഇറങ്ങും മുമ്പ് മുന്‍തൂക്കം. ചേതേശ്വര്‍ പൂജാരയുടെ നൂറാം ടെസ്റ്റ് മത്സരം കൂടിയായ ഇന്ത്യ-ഓസീസ് രണ്ടാം ടെസ്റ്റ് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകന്‍. 

ദില്ലി ടെസ്റ്റ് തല്‍സമയം കാണാനുള്ള വഴികള്‍ പരിശോധിക്കാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് മത്സരം ഇന്ത്യയില്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാറിലൂടെ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗുമുണ്ട്. ജിയോ ടിവിയിലൂടെയും എയര്‍ടെല്‍ ടിവിയിലൂടേയും മത്സരം തല്‍സമയം കാണാനുള്ള അവസരവുമുണ്ട്. ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് ടോസ് വീഴും. ഒമ്പതരയ്ക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയുടെ നൂറാം മത്സരമാണിത് എന്നതാണ് ദില്ലി ടെസ്റ്റിന്‍റെ ഏറ്റവും വലിയ സവിശേഷത. 

ഓസീസ് ടെസ്റ്റ് സ്‌ക്വാഡ‍്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്റ്റീവ് സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍), ആഷ്‌ടണ്‍ അഗര്‍, കാമറൂണ്‍ ഗ്രീന്‍, സ്‌കോട്ട് ബോളണ്ട്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ഉസ്‌മാന്‍ ഖവാജ, ട്രാവിഡ് ഹെഡ്, ലാന്‍സ് മോറിസ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, മാത്യൂ റെന്‍ഷോ, മാറ്റ് കുനെമാന്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

PREV
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം