ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

Published : Feb 16, 2023, 06:31 PM ISTUpdated : Feb 25, 2023, 03:41 PM IST
ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

Synopsis

ഇന്നലെ ബുധനാഴ്‌ചയാണ് ഐസിസി പുതുക്കിയ ടെസ്റ്റ് ടീം റാങ്കിംഗ് പുറത്തുവിട്ടത്, ഇതില്‍ വലിയ പിഴവുകള്‍ കടന്നുകൂടുകയായിരുന്നു 

ദുബായ്: ടെസ്റ്റ് റാങ്കിംഗിലെ പിഴവിന് ക്ഷമാപണം നടത്തി ഐസിസി. ഇന്നലെ പുറത്തിറക്കിയ റാങ്കിംഗിൽ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഓസ്ട്രേലിയയെ വീണ്ടും ഒന്നാം സ്ഥാനക്കാരായി ഐസിസി പ്രഖ്യാപിക്കുകയായിരുന്നു. സാങ്കേതിക തകരാർ കാരണം റാങ്കിംഗിൽ പിഴവ് പറ്റിയെന്നാണ് ഐസിസിയുടെ വിശദീകരണം. സിംബാബ്‌വെ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയുടെ അവസാനത്തോടെയാണ് ഐസിസി പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചിരുന്നത്. 

ഇന്നലെ ബുധനാഴ്‌ചയാണ് ഐസിസി പുതുക്കിയ ടെസ്റ്റ് ടീം റാങ്കിംഗ് പുറത്തുവിട്ടത്. ഇന്ത്യ ഒന്നാമതും ഓസീസ് രണ്ടാമതുമായി ആയിരുന്നു ഈ റാങ്കിംഗില്‍ കാണിച്ചിരുന്നത്. നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ചതോടെ ടീം ഇന്ത്യ ഒന്നാമതെത്തി എന്നായിരുന്നു ഐസിസി റാങ്കിംഗ് പുറത്തുവന്നതോടെ ഏവരും കരുതിയത്. ഇതോടെ ഏകദിനത്തിനും ട്വന്‍റി 20ക്കുമൊപ്പം ടെസ്റ്റിലും ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ എന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ടീം മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാമതെത്തിയത്. മൂന്നും രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. 

എന്നാല്‍ ഇന്ത്യ റാങ്കിംഗില്‍ തലപ്പത്ത് എത്തിയത് ഐസിസിയുടെ പിഴവ് കാരണമാണ് എന്ന് പിന്നാലെ വ്യക്തമായി. ആദ്യ പട്ടിക പുറത്തുവന്ന് നാല് മണിക്കൂറിന് ശേഷം ഐസിസി അപ്‌ഡേറ്റ് ചെയ്‌ത റാങ്കിംഗില്‍ ഇന്ത്യന്‍ ടീം രണ്ടാം സ്ഥാനത്തേക്കിറങ്ങുകയും ഓസീസ് തലപ്പത്ത് തിരിച്ചെത്തുകയും ചെയ്തു. സാങ്കേതിക തകരാര്‍ മൂലം സംഭവിച്ച പിഴവാണ് ഇതെന്നാണ് ഐസിസിയുടെ വിശദീകരണം. ദില്ലിയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം നമ്പര്‍ ടീമിനായി തന്നെ ഓസീസ് ഇറങ്ങും എന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഓസീസിന് 126 ഉം ഇന്ത്യക്ക് 115 ഉം റേറ്റിംഗ് പോയിന്‍റുകളാണ് നിലവിലുള്ളത്. 

വെറും നാലേ നാല് മണിക്കൂര്‍, ഇന്ത്യയുടെ ടെസ്റ്റ് ഒന്നാം റാങ്ക് 'തെറിച്ചു'; വണ്ടറടിച്ച് ആരാധകര്‍

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്