
റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മാര്‍ച്ച് 23ന് ചെന്നൈയില്‍ തുടക്കമാവും. ലോകകപ്പ് അടുത്തത് കാരണം പല ടീമുകളും താരങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. ഐപിഎല്ലിനിടെ പരിക്കേല്‍ക്കുമെന്നുള്ള പേടി തന്നെയാണ് താരങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുള്ള കാരണം. പ്രേത്യേകിച്ച് പേസര്‍മാരെ. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്ന കാര്യത്തില്‍ ബിസിസിഐ ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനും പറയാനുണ്ട് ചിലത്.
ഐപിഎല്‍ തുടങ്ങാനിരിക്കുമ്പോഴും ലോകകപ്പിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് ഭുവനേശ്വര്‍ പറഞ്ഞു. ഭുവി തുടര്‍ന്നു... ഐപിഎല്ലിനെ ഏത് വിധത്തില്‍ സമീപിക്കണമെന്നുള്ള കാര്യത്തില്‍ ആദ്യ ആറോ ഏഴോ മത്സരങ്ങള്‍ക്ക് ശേഷം ചിത്രം ലഭിക്കും. ഐപിഎല്ലിനെ കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടെന്നും താരം.
ലോകകപ്പിനെ കുറിച്ച് തന്നെയാണ് ചിന്ത. ഫിറ്റ്‌നെസിനെ കുറിച്ചും ഞങ്ങള്‍ ബോധവാന്മാരാണ്. ഐപിഎല്‍ ആദ്യ പകുതിക്ക് ശേഷം ഫിറ്റ്‌നെസിനെ കുറിച്ച് താരങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടാവും. വിശ്രമം വേണമെങ്കില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അതിന് അനുവദിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ ബിസിസിഐയും ഫ്രാഞ്ചൈസികളും ചേര്‍ന്ന് വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഭുവി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!