- Home
- Sports
- Cricket
- ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് സിംബാബ്‌വെ, പ്ലേയിംഗ് ഇലവനില്‍ 2 മാറ്റം, റിങ്കു പുറത്ത്, സഞ്ജുവും അക്സറും തിരിച്ചെത്തി
ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് സിംബാബ്‌വെ, പ്ലേയിംഗ് ഇലവനില്‍ 2 മാറ്റം, റിങ്കു പുറത്ത്, സഞ്ജുവും അക്സറും തിരിച്ചെത്തി
ടി20 ലോകകപ്പിലെ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് നേടിയ സിംബാബ്‌വെ ഫീൽഡിംഗ് തിരഞ്ഞെടുത്തു. സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.
ടോസില്‍ തോറ്റു
ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ സിംബാബ്‌വെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടോസ് ജയിച്ചിരുന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. സൂപ്പര്‍ 8ലെത്താന്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വന്‍ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.
ടീമില്‍ മാറ്റം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ സൂപ്പര്‍ 8 മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് സിംബാബ്‌വെക്കെതിരായ ജീവന്‍മരണപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
റിങ്കുവും സുന്ദറും പുറത്ത്
ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഫിനിഷറായ റിങ്കു സിംഗും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
സഞ്ജുവും അക്സറും ടീമില്‍
റിങ്കുവിനും സുന്ദറിനും പകരം മലയാളി താരം സഞ്ജു സാംസണും വൈസ് ക്യാപ്റ്റൻ അക്ഷര്‍ പട്ടേലും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.അഭിഷേക് ശര്‍മക്കൊപ്പം സഞ്ജുവാണ് ഇന്ന് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അഹമ്മദാബാദിൽ അക്സറിന്‍റെ അഭാവം ടീമിന് തിരിച്ചടിയായ സാഹചര്യത്തിലാണ് അക്സര്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുന്നത്.
സഞ്ജുവിന് പുതിയ റോള്‍
അഭിഷേകിനൊപ്പം ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സിംബാബ്‌വെക്കെതിരെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമാകുമെന്ന് ടോസിനുശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അഭിഷേകിനെയും തിലകിനെയും കൈവിട്ടില്ല
സഞ്ജു തിരിച്ചെത്തുമ്പോള്‍ മോശം ഫോമിലുള്ള അഭിഷേക് ശര്‍മയോ തിലക് വര്‍മയോ പുറത്താകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇരവരെയും പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തി.ഈ ടൂർണമെന്റിൽ 0, 0, 0, 15 എന്നിങ്ങനെയാണ് അഭിഷേകിന്‍റെ പ്രകടനം.
സിംബാബ്‌വെ ടീമിലും മാറ്റും
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ സൂപ്പര്‍ 8 മത്സരം തോറ്റ ടീമില്‍ സിംബാബ്‌വെയും ഒരു മാറ്റം വരുത്തി. ക്രീമര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോൾ ടിനോട്ടേണ്ട മാപോസ പ്ലേയിംഗ് ഇലവനിലെത്തി.
ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ദക്ഷിണാഫ്രിക്ക
ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുൻപ് നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസിനെ തോല്‍പിച്ചതോടെ സിംബാബ്ക്കെതിരെയും വിന്‍ഡീസിനെതിരെയും ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. റണ്‍റേറ്റിന്‍റെ സമ്മര്‍ദ്ദം ഇന്ത്യക്ക് ഒഴിവായിട്ടുണ്ട്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ സി.വി, ജസ്പ്രീത് ബുമ്ര.
സിംബാബ്‌വെ പ്ലേയിംഗ് ഇലവന്‍
തദിവനാഷെ മരുമാനി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേഴ്സ്, റയാൻ ബേൾ, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ടോണി മുനിയോംഗ, താഷിംഗ മുസേകിവ, ബ്രാഡ് ഇവാൻസ്, ടിനോട്ടേണ്ട മാപോസ, ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് നഗരാവ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

