അഞ്ച് വിക്കറ്റ്, നാല് ഓവറില്‍ വിട്ടുകൊടുത്തത് നാല് റണ്‍ മാത്രം; റെക്കോര്‍ഡ് പട്ടികയില്‍ ഭുവനേശ്വര്‍ കുമാര്‍

By Web TeamFirst Published Sep 8, 2022, 10:19 PM IST
Highlights

നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടാന്‍ ഭുവിക്കായി. രണ്ടാം തവണയാണ് ഭുവി ടി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത. 2018ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ആദ്യ അഞ്ച് വിക്കറ്റ് നേട്ടം.

ദുബായ്: വിമര്‍ശനങ്ങളുടെ മുള്‍മുനയിലായിരുന്നു ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരെ മോശം ഫോമിലായിരുന്നു താരം. രണ്ട് മത്സരത്തിലും തോറ്റതോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുകയായിരുന്നു. ഭുവിയുടെ മോശം പ്രകടനം ടീമിന്റെ പുറത്താകലിന് വഴിവെച്ചുവെന്നുള്ള സംസാരമുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശരുടെ വായടപ്പിക്കുന്ന പ്രകടനാണ് ഭുവി അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്തത്.

നാല് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടാന്‍ ഭുവിക്കായി. രണ്ടാം തവണയാണ് ഭുവി ടി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത. 2018ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ആദ്യ അഞ്ച് വിക്കറ്റ് നേട്ടം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അഫ്ഗാനിസ്ഥാനെതിരേയും നേട്ടം ആവര്‍ത്തിച്ചു. ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്നാാമതെത്താനും ഭുവിക്കായി.

രാജാവ് ഇപ്പോഴും രാജാവ് തന്നെ! രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് പഴക്കഥ; സ്ഥാനം കയ്യടക്കി വിരാട് കോലി

ഇക്കാര്യത്തില്‍ ദീപക് ചാഹറാണ് ഒന്നാമന്‍. 2019ല്‍ ബംഗ്ലാദേശിനെ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് ഒന്നാമന്‍. സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹര്‍ രണ്ടാമത് നില്‍ക്കുന്നു. 2017ല്‍ ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റാണ് ചാഹല്‍ നേടിയത്. മൂന്നാം നാലും സ്ഥാനത്ത് ഭുവിയുടെ പ്രകടനമാണ്. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 24 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് അഞ്ചാമത്. 

'റിഷഭ് പന്തിനേക്കാള്‍ കേമനാണ് സഞ്ജു'; ഇനിയെങ്കിലും ടീമിലെടുക്കുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം

ഭുവനേശ്വറിന്റെ മുന്നില്‍ തകര്‍ന്ന അഫ്ഗാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ ഏഴിന് 63 എന്ന നിലയിലാണ്. ഇബ്രാഹിം സദ്രാന്‍ (35), മുജീബ് ഉര്‍ റഹ്മാന്‍ (7) എന്നിവരാണ് ക്രീസില്‍. അര്‍ഷ്ദീപ് സിംഗ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ വിരാട് കോലിയുടെ കന്നി ടി20 സെഞ്ചുറിയാണ് (61 പന്തില്‍ പുറത്താവാതെ 122) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ 62 റണ്‍സ് നേടി.
 

click me!