Asianet News MalayalamAsianet News Malayalam

രാജാവ് ഇപ്പോഴും രാജാവ് തന്നെ! രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് പഴക്കഥ; സ്ഥാനം കയ്യടക്കി വിരാട് കോലി

സൂര്യകുമാര്‍ യാദവാണ് മൂന്നാമത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമില്‍ സൂര്യ 117 റണ്‍സ് നേടിയിരുന്നു. 2018ല്‍ വിന്‍ഡീസിനെതിരെ രോഹിത് പുറത്താവാതെ നേടിയ 111 റണ്‍സ് നാലാമത് നില്‍ക്കുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അഞ്ചാമതാണ്.

Virat Kohli pips Rohit Sharma and creates new record in T20 cricket
Author
First Published Sep 8, 2022, 9:48 PM IST

ദുബായ്: അന്താരാഷ്ട്ര സെഞ്ചുറിയിലേക്കുള്ള തിരിച്ചുവരവില്‍ റെക്കോര്‍ഡിട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് കോലി നേടിയത്. ഏഷ്യാ കപ്പില്‍ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് നേടിയതോടെയാണ് കോലിയെ തേടി നേട്ടമെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ രോഹിത് 118 റണ്‍സ് നേടിയിരുന്നു. 

ഇക്കാര്യത്തില്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാമത്. ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ് ഹാമില്‍ സൂര്യ 117 റണ്‍സ് നേടിയിരുന്നു. 2018ല്‍ വിന്‍ഡീസിനെതിരെ രോഹിത് പുറത്താവാതെ നേടിയ 111 റണ്‍സ് നാലാമത് നില്‍ക്കുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ അഞ്ചാമതാണ്. 2016ല്‍ വിന്‍ഡീസിനെതിരെ രാഹുല്‍ പുറത്താവാതെ 110 റണ്‍സ് നേടിയിരുന്നു. 

'റിഷഭ് പന്തിനേക്കാള്‍ കേമനാണ് സഞ്ജു'; ഇനിയെങ്കിലും ടീമിലെടുക്കുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി താരങ്ങളില്‍ താരങ്ങളില്‍ റിക്കി പോണ്ടിംഗിനൊപ്പമെത്താനും കോലിക്കായി. കോലിയുടെ 71 സെഞ്ചുറിയാണിത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ പോണ്ടിംഗിനും ഇത്രയും സെഞ്ചുറികളാണുള്ളത്. പോണ്ടിംഗിന് 71 സെഞ്ചുറികള്‍ നേടാന്‍ 668 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. കോലി 522 ഇന്നിംഗ്‌സില്‍ 71 സെഞ്ചുറിയിലെത്തി. 

ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 782 ഇന്നിംഗ്‌സില്‍ നിന്ന് 100 സെഞ്ചുകളാണ് സച്ചിന്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര (63) മൂന്നാമതുണ്ട്. 666 ഇന്നിംഗ്‌സില്‍ നിന്നാണ് സംഗയുടെ നേട്ടം. 62 സെഞ്ചുറി നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് നാലാമതും. 617 ഇന്നിംഗ്‌സില്‍ നിന്നാണ് കാലിസ് ഇത്രയും സെഞ്ചുറി നേടിയത്. 

മൊത്തത്തില്‍ ചിരിമേളം! വില്യംസണും കോണ്‍വെയും പിച്ചിന് നടുവില്‍; എന്നിട്ടും റണ്ണൗട്ടാക്കാനായില്ല- വീഡിയോ കാണാം

കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായിട്ടാണ് കോലി കളിച്ചത്. കെ എല്‍ രാഹുല്‍ 62 റണ്‍സ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച അഫ്ഗാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ അഞ്ചിന് 21 എന്ന നിലയിലാണ്.

Follow Us:
Download App:
  • android
  • ios